HOME
DETAILS
MAL
പ്രധാനമന്ത്രിയുടെ മാതാവ് നോട്ടുകള്‍ മാറാന്‍ ബാങ്കിലെത്തി
backup
November 15 2016 | 19:11 PM
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് കൈവശമുള്ള 4500 രൂപ മാറ്റിയെടുത്തു. ഇന്നലെയാണ് മോദിയുടെ മാതാവ് 96 കാരിയായ മീരാബെന്‍ മോദി അഹമ്മദാബാദിലെ ബാങ്കിലെത്തി നോട്ടുകള്‍ മാറിയെടുത്തത്. രണ്ട് സ്ത്രീകളുടെ സഹായത്തോടെ വീല്‍ചെയറിലാണ് അവര്‍ ബാങ്കിലെത്തിയത്.
ഇവിടെ നിന്നും അവര്‍ക്ക് പുത്തന്‍ നോട്ടുകള്‍ ബാങ്ക് അധികൃതര്‍ കൈമാറി. പ്രധാനമന്ത്രിയുടെ മാതാവ് നോട്ടുമാറാനെത്തിയത് ദേശീയ മാധ്യമങ്ങളില്‍പോലും വന്‍ വാര്‍ത്തയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."