മോദിയുടെ സ്ട്രോങ് ചായ വെറുംവയറ്റില്‍ അള്സറുണ്ടാക്കുന്നുവെന്ന് കോണ്‍ഗ്രസ്
ചണ്ഡീഗഡ്: 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച നടപടിക്കെതിരെ പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ രൂക്ഷ വിമര്‍ശനം. മുന്‍കൂട്ടി ആസൂത്രണം ചെയ്യാതെയും മനുഷ്യത്വരഹിതവുമായ നടപടിയാണ് പണം പിന്‍വലിച്ചതിലൂടെ സര്‍ക്കാര്‍ സൃഷ്ടിച്ചതെന്ന് പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് അമരിന്ദര്‍ സിങ് ആരോപിച്ചു.
താങ്കളുടെ കടുപ്പമുള്ള ചായ കുടിച്ച് ജനങ്ങള്‍ മരിക്കുകയാണ്. അവരുടെ വെറുംവയറിലേക്ക് താങ്കളുടെ കടുപ്പത്തിലുള്ള ചായ ഒഴിച്ചുകൊടുക്കുകയാണ്. ഇതുവഴി താങ്കള്ക്കുണ്ടായതുപോലെ ജനങ്ങള്‍ക്കും അള്‍സര്‍ പിടിപെടുകയാണെന്നും അദ്ദേഹം പ്രധാനമന്ത്രിയുടെ നടപടിയെ പരിഹസിച്ചു.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വളരെ ശ്രദ്ധേയമായതായിരുന്നു മോദിയുടെ ചായ സംവാദം. ഇതിലൂടെ ജനങ്ങളെ കബളിപ്പിക്കുകയാണ് അദ്ദേഹം ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും അമരിന്ദര്‍ സിങ് ആരോപിച്ചു.
ജനങ്ങള്‍ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം തിരിച്ചെടുക്കാന്‍ എ.ടി.എമ്മിനുമുന്നില്‍ കാത്തുകെട്ടികിടക്കുകയാണ്. അസാധുവാക്കിയ പണം നിരസിക്കുന്നതുവഴി ജനങ്ങള്‍ ആശുപത്രിയില്‍ മരിക്കുകയാണ്.
പ്രധാനമന്ത്രിയുടെ നടപടിയിലൂടെ രാജ്യം പട്ടിണികിടക്കുകയാണ്.
താങ്കളുടെ സ്ട്രോങ് ചായ ജനങ്ങളെ ദുരിതത്തിലാക്കുകയാണെന്നും അമരീന്ദര്‍ സിങ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."