നാളെ മുതല്‍ വെടിനിര്‍ത്തലെന്ന് യു.എസ്; താല്പര്യമില്ലെന്ന് യമന്‍
വാഷിങ്ടണ്‍: യമനില്‍ നാളെ മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യസേനയാണ് യമനില്‍ ആക്രമണം നടത്തുന്നത്. യമന്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനു തയാറായിട്ടുണ്ടെന്നും ജോണ്‍ കെറി പറഞ്ഞു.
എന്നാല്‍ വെടിനിര്‍ത്തലിനോട് താല്പര്യമില്ലെന്ന് യമന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ മാലിക് അല്‍ മഖ്ലാഫി പറഞ്ഞു. ഹൂതികളുമായി വെടിനിര്‍ത്തലിനോ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കോ ഇപ്പോള്‍ താല്പര്യമില്ലെന്നാണ് കെറിയുടെ പ്രസ്താവനയ്ക്കു പിന്നാലെ യമന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയത്. 2015 മാര്‍ച്ചിലാണ് യമന്‍ പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദിയെ സഹായിക്കാന്‍ സഊദി നേതൃത്വത്തിലുള്ള ദശരാഷ്ട്രസഖ്യം ആക്രമണം നടത്തിയത്. 2014 മുതല്‍ യമന്‍ തലസ്ഥാനമായ സന്‍ആ ഹൂതികള്‍ പിടിച്ചെടുത്തിരുന്നു.
യമനില്‍ വെടിനിര്‍ത്തി സമാധാനചര്‍ച്ച നടത്താന്‍ ജോണ്‍ കെറി കഴിഞ്ഞ ദിവസം യു.എ.ഇയില്‍ എത്തിയിരുന്നു.
ഹൂതികളുമായും ചര്‍ച്ച നടത്തിയിരുന്നു. ഹൂതികള്‍ വെടിനിര്‍ത്തലിന് തയാറായതായി കെറി പറഞ്ഞു.
സഊദിയും യു.എ.ഇയും വെടിനിര്‍ത്തല്‍ അംഗീകരിച്ചിട്ടുണ്ടെന്നും കെറി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."