HOME
DETAILS

എടപ്പാളിലെ പട്ടിണി മരണം: ആരോഗ്യ വകുപ്പും പഞ്ചായത്ത് സെക്രട്ടറിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  
backup
November 15 2016 | 21:11 PM

%e0%b4%8e%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a3%e0%b4%bf-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82



മലപ്പുറം: പട്ടിണിയെ തുടര്‍ന്ന് എടപ്പാളില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ ആരോഗ്യ വകുപ്പും വട്ടംകുളം പഞ്ചായത്ത് സെക്രട്ടറിയും മനുഷ്യാവാകാശ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 26ന് വട്ടംകുളം ഗ്രാമപഞ്ചായത്ത് പരിധിയിലെ വടക്കത്ത് കുന്നത്ത് ശോഭന വീട്ടിനുള്ളില്‍ മരിച്ച സംഭവത്തിലാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നത്.
ശോഭനയും മകള്‍ ശ്രുതിയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മാനസിക വിഭ്രാന്തിയുണ്ടായിരുന്നതിനാല്‍ മറ്റുള്ളവര്‍ വീട്ടിലേക്കെത്തുന്നത് ഇവര്‍ക്കു താല്‍പര്യമുണ്ടായിരുന്നില്ലെന്നും ഇതിനാല്‍ രോഗാവസ്ഥയില്‍ ഇവരെ ഡോക്ടര്‍മാര്‍ കണ്ടിരുന്നില്ലെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ശോഭനയ്ക്കു സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നാണ് വട്ടംകുളം പഞ്ചായത്ത് സെക്രട്ടറി മറുപടി നല്‍കിയിരിക്കുന്നത്. മാനസിക വൈകല്യമുള്ളവര്‍ക്കുള്ള പെന്‍ഷന്‍ നല്‍കാന്‍ ചെക്കുമായി പഞ്ചായത്ത് അധികൃതര്‍ ഇവരുടെ വീട്ടിലെത്തിയെങ്കിലും വാങ്ങാന്‍ തയാറായിയില്ലെന്നും ഇവരുടെ ബന്ധുക്കള്‍ തൊട്ടടുത്തുതന്നെ താമസിക്കുന്നവരാണെന്നുമാണ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.
    എടക്കരയിലെ പട്ടികജാതി കുടുംബത്തിന് നല്‍കിയ ഭൂമി ചതുപ്പു നിലമാണെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയ ജില്ലാ കലക്ടറുടെ മറുപടി തൃപ്തികരമല്ലെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. നിലമ്പൂര്‍ പട്ടികജാതി ഓഫിസര്‍ വഴിയാണ് മൂന്ന് സെന്റ് ഭൂമി അനുവദിച്ചിരുന്നത്. വണ്ടൂര്‍ പൊലിസ് സ്റ്റേഷനിലേക്ക് ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ ആള്‍ തൂങ്ങി മരിച്ച സംഭവത്തില്‍ എസ്.ഐക്കു വീഴ്ചസംഭവിച്ചതായുള്ള  ജില്ലാ പൊലിസ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും കമ്മിഷന് ലഭിച്ചു. കമ്മിഷന്‍ സ്വമേധായ എടുത്ത കേസില്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതിക്കാരോട് പൊലിസ് അപരമര്യാധയായി പെരുമാറുന്നതായി നിരവധി പരാതികളാണ് കമ്മിഷന് വിവിധ സിറ്റിങ്ങുകളില്‍ ലഭിക്കുന്നത്. ഇന്നലെ കോട്ടക്കല്‍, നിലമ്പൂര്‍, മഞ്ചേരി സ്റ്റേഷനിലെ പൊലിസുകാര്‍ക്കെതിരേയുള്ള പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് മറുപടി ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. 53 പരാതികളാണ് ഇന്നിലെ മലപ്പുറം റസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങില്‍ പരിഗണിച്ചത്. 14 പരാതികളില്‍ തീര്‍പ്പാക്കി.
രണ്ട് പുതിയ പരാതികളും ലഭിച്ചിട്ടുണ്ട്. അടുത്ത സിറ്റിങ് ഡിസംബര്‍ രണ്ടിനു തിരൂരിലും ജനുവരി 11നു മലപ്പുറത്തും നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  22 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  22 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  22 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  22 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  22 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  22 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  22 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  22 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  22 days ago