ശരീഅത്ത് സംരക്ഷണം മതേതരത്വത്തിന്റെ കരുത്ത്: മുഹമ്മദ് കോയ തങ്ങള്‍
കോഴിക്കോട്: മതേതരത്വത്തിന്റെ കരുത്താണ് ശരീഅത്ത് സംരക്ഷണമെന്നും ഏക സിവില്‍കോഡ് രാജ്യത്തിന്റെ ആത്മാവിനെയാണ് തകര്‍ക്കുന്നതെന്നും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി. ഡിസംബര്‍ രണ്ടിന് കോഴിക്കോട്ട് നടക്കുന്ന സമസ്ത ശരീഅത്ത് സംരക്ഷണ സമ്മേളന പ്രചാരണ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ജനറല്‍ സെക്രട്ടറി മുക്കം ഉമര്‍ ഫൈസി അധ്യക്ഷനായി. 'സമസ്തയും ശരീഅത്ത് സംരക്ഷണവും' വിഷയം എ.വി അബ്ദുറഹ്മാന് മുസ്ലിയാരും, സമസ്ത നവോത്ഥാന കാംപയിന് പ്രൊജക്ട് നാസര്‍ ഫൈസി കൂടത്തായിയും അവതരിപ്പിച്ചു. സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലംതല റാലികള്‍, വാഹനജാഥകള്‍, പ്രചാരണ യോഗങ്ങള്‍ എന്നിവ നടത്താനും കണ്വന്ഷന് തീരുമാനിച്ചു.
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ആര്.വി കുട്ടിഹസന് ദാരിമി, ഒളവണ്ണ അബൂബക്കര്‍ ദാരിമി, കെ.കെ ഇബ്റാഹിം മുസ്ലിയാര്, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, സി.എച്ച് മഹ്മൂദ് സഅദി, സലാം ഫൈസി മുക്കം, പി. ഹസൈനാര്‍ ഫൈസി, എ.പി.പി തങ്ങള്‍, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, ഒ.പി.എം അഷ്റഫ്, അഷ്റഫ് ബാഖവി പാറന്നൂര്‍ പ്രസംഗിച്ചു.
അബ്ദുല്‍ബാരി ബാഖവി വാവാട് സ്വാഗതവും അഷ്റഫ് ബാഖവി ചാലിയം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."