വൈജ്ഞാനിക രംഗത്ത് അറബ് സംഭാവനകള്‍ നിസ്തുലം: ദേശീയ സെമിനാര്‍
കാസര്‍കോട്: ശാസ്ത്രവൈജ്ഞാനിക രംഗത്ത് അറബ് ജനത വഹിച്ച പങ്ക് നിസ്തുലമാണെന്ന്് ഗവ. കോളജ് കാസര്‍കോട് അറബിക് വിഭാഗം സംഘടിപ്പിച്ച ദേശീയ സെമിനാര്‍ അഭിപ്രായപ്പെട്ടു.
'അറബ് ജനതയുടെ ബൗദ്ധിക നേട്ടങ്ങള്‍ അന്വേഷണാത്മക സമീപനം' എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ കേന്ദ്ര സര്‍വകലാശാല ഐ.ക്യു.എ.സി ഡയരക്ടര്‍ ഡോ. മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബാബുരാജ് അധ്യക്ഷനായി.
നൈജീരിയ സ്റ്റേറ്റ് സര്‍വകലാശാല ഇസ്‌ലാമിക വിഭാഗം മേധാവി ഡോ. സഈദ് മുഖ്യാതിഥിയായി. അറബിക് വിഭാഗം മേധാവി ഡോ. മുഹമ്മദ് നൂറുല്‍ അമീന്‍, കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. അബ്ദുല്‍ മജീദ്, കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം എ. രാജു, ഡോ. പി.യു ജിജോ, പി. അബ്ദുല്‍ റസാഖ് സംസാരിച്ചു.
ഇന്നു നടക്കുന്ന സമാപന സെഷനില്‍ മനശാസ്ത്ര രംഗത്തെ അറബ് കൈയ്യൊപ്പുകള്‍, മുസ്‌ലിംകള്‍ ആധുനിക ശാസ്ത്രത്തിലെ അതികായന്‍മാര്‍ എന്നീ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."