മലപ്പുറം ജില്ല: എം.എല്‍എമാരും വിശദവിവരങ്ങളും
വേങ്ങര
പി.കെ കുഞ്ഞാലിക്കുട്ടി(മുസ്്‌ലിം ലീഗ്)
ഭൂരിപക്ഷം: 38057
സിറ്റിംഗ് എം.എല്‍.എയും വ്യവസായ വകുപ്പുമന്ത്രിയും മുസ്്്‌ലിംലീഗ് പാര്‍ളമെന്ററി പാര്‍ട്ടി ലീഡറുമായിരുന്നു.1982, 87 കാലങ്ങളില്‍ മലപ്പുറത്തുനിന്നും 91, 96, 2001 വര്‍ഷങ്ങളില്‍ കുറ്റിപ്പുറത്തുനിന്നും നിയമസഭയിലെത്തി. നിലവില്‍ മുസ്ലിം ലീഗിന്റെ ദേശീയ ട്രഷററാണ്.
ആകെ വോട്ട്: 1,69,616
പോള്‍ ചെയ്തത്:1,20,033
പി.കെ കുഞ്ഞാലിക്കുട്ടി(മുസ്ലിം ലീഗ്): 72181
പിപി ബഷീര്‍(സി.പി.എം):34124
പി.ടി അലിഹാജി(ബി.ജെ.പി):7055
നോട്ട: 531
കഴിഞ്ഞതവണത്തെ വിജയി
പി.കെ കുഞ്ഞാലിക്കുട്ടി(മുസ്്‌ലിം ലീഗ്):
ഭൂരിപക്ഷം: 38237
...........................
മലപ്പുറം
പി.ഉബൈദുള്ള(മുസ്്‌ലിം ലീഗ്)
ഭൂരിപക്ഷം: 35672
സിറ്റിംഗ് എം.എല്‍.എയും
സിറ്റിങ് എം.എല്‍.എ. നിയമസഭയില്‍ ഇത് രണ്ടാംഅങ്കം. ആനക്കയം സ്വദേശിയാണ്. ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാന റെക്കാഡുണ്ട്. 1991-95വരെ ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ അംഗം. 1995-2000, 2000-05 വരെ ജില്ലാ പഞ്ചായത്ത് അംഗം.
ആകെ വോട്ട്: 1,93,649
പോള്‍ ചെയ്തത്:1,41,058
പി.ഉബൈദുള്ള(മുസ്്‌ലിം ലീഗ്): 81072
കെ.പി സുമതി(സി.പി.എം):45400
ബാദുഷതങ്ങള്‍(ബി.ജെ.പി):7211
നോട്ട: 826
കഴിഞ്ഞതവണത്തെ വിജയി
പി.ഉബൈദുള്ള(മുസ്്‌ലിം ലീഗ്)
ഭൂരിപക്ഷം: 44508
............................................
താനൂര്‍
വി അബ്ദുറഹ്മാന്‍(എല്‍.ഡി.എഫ് സ്വതന്ത്രന്‍)
ഭൂരിപക്ഷം: 4918
തിരൂര്‍ പൂക്കയില്‍ സ്വദേശിയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ നിന്ന് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചു.കെ.പിസി.സി അംഗമായിരുന്നു. തിരൂര്‍ നഗരസഭാ വൈസ് ചെയര്‍മാനായിരുന്നു.
ആകെ വോട്ട്: 1,76,025
പോള്‍ ചെയ്തത്:1,40,491
വി അബ്ദുറഹ്മാന്‍(എല്‍.ഡി.എഫ് സ്വതന്ത്രന്‍): 64472
അബ്ദുറഹ്മാന്‍ രണ്ടത്താണി(മുസ്്‌ലിംലീഗ്):59554
പി.ആര്‍ രശ്മില്‍നാഥ്(ബി.ജെ.പി):11051
നോട്ട: 569
കഴിഞ്ഞതവണത്തെ വിജയി
അ്ബ്ദുറഹ്മാന്‍ രണ്ടത്താണി(മുസ്്‌ലിം ലീഗ്)
ഭൂരിപക്ഷം: 9433
..........................................
തിരൂര്‍
സി.മമ്മുട്ടി(മുസ്്‌ലിംലീഗ്)
ഭൂരിപക്ഷം: 7061
സിറ്റിങ് എം.എല്‍.എ. തിരൂരില്‍ നിന്നും രണ്ടാം തവണ. യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി (1988-99), ജോയിന്റ് സെക്രട്ടറി വയനാട് ജില്ലാ മുസ്്‌ലിംലീഗ് (1989), എം.എയും എല്‍.എല്‍.ബിയും നേടിയിട്ടുണ്ട്. സിറ്റിംഗ് എം.എല്‍.എ. ഹാന്‍ടെക്‌സ് ചെയര്‍മാന്‍, ആള്‍ ഇന്ത്യ ഹാന്‍ഡ്‌ലൂം ഡയറക്ടര്‍ ബോര്‍ഡംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആകെ വോട്ട്: 2,05,232
പോള്‍ ചെയ്തത്:1,56,318
സി.മമ്മുട്ടി(മുസ്്‌ലിംലീഗ്): 73432
ഗഫൂര്‍ പി ലില്ലീസ്(എല്‍.ഡി.എഫ് സ്വതന്ത്രന്‍):66371
എം.കെ ദേവിദാസന്‍്(ബി.ജെ.പി):9083
നോട്ട: 692
കഴിഞ്ഞതവണത്തെ വിജയി
സി.മമ്മുട്ടി(മുസ്്‌ലിംലീഗ്)
ഭൂരിപക്ഷം:23566
.............................
പൊന്നാനി
പി.ശ്രീരാമകൃഷ്ണന്‍(സി.പി.എം)
ഭൂരിപക്ഷം: 15640
സിറ്റിംഗ് എം.എല്‍.എ. ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജില്‍നിന്ന് മലയാളത്തില്‍ ബിരുദം.നിയമസഭയിലേക്ക് മൂന്നാമങ്കം. സി.പി.എം സംസ്ഥാന കമ്മിറ്റിഅംഗമാണ്.
ആകെ വോട്ട്: 1,90,703
പോള്‍ ചെയ്തത്:1,41,393
പി.ശ്രീരാമകൃഷ്ണന്‍(സി.പി.എം): 69332
പിടി അജയ്‌മോഹന്‍(കോണ്‍ഗ്രസ്):53692
കെ.കെ സുരേന്ദ്രന്‍(ബി.ജെ.പി):11662
നോട്ട: 604
കഴിഞ്ഞതവണത്തെ വിജയി
പി.ശ്രീരാമകൃഷ്ണന്‍(സി.പി.എം)
ഭൂരിപക്ഷം:4101
.........................
കൊണ്ടോട്ടി
ടി.വി. ഇബ്രാഹിം (മുസ്ലിംലീഗ്)
ഭൂരിപക്ഷം:10654
മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്. നേരത്തെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്, യൂത്ത് ലീഗ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി തുടങ്ങി സ്ഥാനം വഹിച്ചു. നിയമസഭയിലേക്ക് കന്നിയങ്കം. മലപ്പുറം ജില്ലാ ജില്ലാ പഞ്ചായത്ത് മെമ്പറായി പ്രവര്‍ത്തിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാല സിണ്ടിക്കേറ്റ് മെമ്പറായിരുന്നു. പൂക്കോട്ടൂര്‍ അത്താണിക്കല്‍ സ്വദേശി.
ആകെ വോട്ട്:188114
പോള്‍ ചെയ്തത്:148733
ടി.വി. ഇബ്‌റാഹീം:69668
കെ.പി.വീരാന്‍കുട്ടി(സ്വതന്ത്രന്‍):59014
കെ.രാമചന്ദ്രന്‍( എന്‍.ഡി.എ):12513
നോട്ട: 581
കഴിഞ്ഞ തവണത്തെ വിജയി
കെ.മുഹമ്മദുണ്ണി ഹാജി (മുസ്്‌ലിംലീഗ്)
ഭൂരിപക്ഷം:28149
............................
വള്ളിക്കുന്ന്
പി.അബ്ദുല്‍ ഹമീദ് (മുസ്ലിംലീഗ്)
ഭൂരിപക്ഷം: 12610
മുസ്‌ലീം ലീഗ് മപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു. നേരത്തെ പെരിന്തല്‍മണ്ണയില്‍ നിന്നും നിയമസഭയിലേക്കു മല്‍സരിച്ചു പരാജയപ്പെട്ടു.ഗ്രാമപഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശി.
ആകെ വോട്ട്:183444
പോള്‍ ചെയ്തത്:136798
പി.അബ്ദുല്‍ ഹമീദ്(മുസ്്‌ലിംലീഗ്):59720
ഒ.കെ.തങ്ങള്‍(ഐ.എന്‍.എല്‍):47110
കെ.രാമചന്ദ്രന്‍( എന്‍.ഡി.എ):22887
നോട്ട: 752
കഴിഞ്ഞ തവണത്തെ വിജയി
കെ.എന്‍.എ.ഖാദര്‍ (മുസ്്‌ലിംലീഗ്)
ഭൂരിപക്ഷം:18122
......................
തിരൂരങ്ങാടി
പി.കെ അബ്ദുറബ്ബ് (മുസ്‌ലിം ലീഗ്)
ഭൂരിപക്ഷം:6040
മണ്ഡലത്തിലെ സിറ്റിങ് എം.എല്‍.എയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമാണ്. പരപ്പനങ്ങാടി സ്വദേശി. അഞ്ചാം തവണയാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പരപ്പനങ്ങാടി സ്വദേശി.
ആകെ വോട്ട്:182756
പോള്‍ ചെയ്തത്:134888
പി.കെ.അബ്ദുറബ്ബ്( മുസ്ലിംലീഗ്): 62764
നിയാസ് പുളിക്കലകത്ത്(എല്‍.ഡി,എഫ്‌സ്വതന്ത്രന്‍):56724
പി.വി.ഗീതാ മോഹനന്‍(എന്‍.ഡി.എ):8021
നോട്ട: 629
കഴിഞ്ഞ തവണത്തെ വിജയി
പി.കെ.അബ്ദുറബ്ബ് (മുസ്ലിംലീഗ്)
ഭൂരിപക്ഷം:30208
.............................
കോട്ടക്കല്‍
കെ.കെ.എസ്.ആബിദ് ഹുസൈന്‍ തങ്ങള്‍
(മുസ്്‌ലിംലീഗ്)
ഭൂരിപക്ഷം:15042
നിയമസഭയിലേക്ക് കന്നിയങ്കം.മങ്കട മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ്്,കൊളെജ് അധ്യാപക സംഘടനയായ സി.കെ.സി.ടി സംസ്ഥാന പ്രസിഡന്റ്, എസ്.കെ.എം.ഇ.എ മലപ്പുറം ജില്ലാ പ്രസിഡന്റ് പദവി വഹിക്കുന്നു. കോഴിക്കോട് ഫാറൂഖ് കൊളെജിലെ സോഷ്യോജി വകുപ്പ് മേധാവിയാണ്.മങ്കട വടക്കാങ്ങര സ്വദേശി.
ആകെ വോട്ട്:198778
പോള്‍ ചെയ്തത്:147857
ആബിദ് ഹുസൈന്‍ തങ്ങള്‍(മുസ്ലിംലീഗ്): 71768
എന്‍.എ.മുഹമ്മദ് കുട്ടി (എന്‍.സി.പി):56726
വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍(ബി.ജെ.പി):13205
നോട്ട:806
കഴിഞ്ഞ തവണത്തെ വിജയി
അബ്ദുസമദ് സമദാനി (മുസ്്‌ലിംലീഗ്)ഭൂരിപക്ഷം: 35902
...........................
തവനൂര്‍
ഡോ.കെ.ടി.ജലീല്‍ (സി.പി.എം, സ്വതന്ത്രന്‍)
ഭൂരിപക്ഷം:17064
സിറ്റിംങ് എം.എല്‍.എയാണ്. തിരൂരങ്ങാടി പി.എം.എസ് കോളേജില്‍ ചരിത്രാദ്ധ്യാപകന്‍. നേരത്തെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു.
ആകെ വോട്ട്:184719
പോള്‍ ചെയ്തത്:141580
കെ.ടി.ജലീല്‍(എല്‍.ഡി,എഫ് സ്വതന്ത്രന്‍):68179
ഇഫ്തിഖാറുദ്ദീന്‍ (കോണ്‍):51115
രവി തേലത്ത് (ബി.ജെ.പി):15801
നോട്ട:473
കഴിഞ്ഞ തവണത്തെ വിജയി
കെ.ടി.ജലീല്‍ (എല്‍.ഡി.എഫ് സ്വതന്ത്രന്‍)
ഭൂരിപക്ഷം: 6854
......................
മഞ്ചേരി
അഡ്വ.എം ഉമ്മര്‍(മുസ്്‌ലിം ലീഗ്)
ഭൂരിപക്ഷം: 19616
സിറ്റിംഗ് എം.എല്‍.എ. നിമസഭയിലേക്ക് മൂന്നാമങ്കം. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മുസ്്‌ലിം ലീഗ് മലപ്പുറം ജില്ലാ ട്രഷറര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുവാരക്കുണ്ട് സ്വദേശിയായ ഉമ്മര്‍ എല്‍.എല്‍.ബി ബിരുദധാരിയാണ്.
ആകെ വോട്ട്: 190113
പോള്‍ ചെയ്തത്:138461
അഡ്വ.എം ഉമ്മര്‍(മുസ്്‌ലിം ലീഗ്): 69779
അഡ്വ.കെ മോഹന്‍ദാസ്(സി.പി.ഐ):50163
അഡ്വ.സി ദിനേഷ്(ബി.ജെ.പി): 11223
നോട്ട: 913
കഴിഞ്ഞതവണത്തെ വിജയി
അഡ്വ.എം ഉമ്മര്‍(മുസ്്‌ലിം ലീഗ്
ഭൂരിപക്ഷം: 29079
.................................................................
വണ്ടൂര്‍
എ.പി അനില്‍കുമാര്‍(കോണ്‍ഗ്രസ്)
ഭൂരിപക്ഷം: 23864
നിയമസഭയിലേക്ക് നാലാമങ്കം. കഴിഞ്ഞ മന്ത്രിസഭയില്‍ പട്ടികജാതി പിന്നാക്കക്ഷേമ, ടൂറിസം മന്ത്രി. എ.ഐ.സി.സി അംഗം. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തി. കെ.എസ്.യു മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.
ആകെ വോട്ട്: 209876
പോള്‍ ചെയ്തത്:155329
എ.പി അനില്‍കുമാര്‍(കോണ്‍ഗ്രസ്): 81964
കെ.നിശാന്ത്(സി.പി.എം): 58100
സുനിത മോഹന്‍ദാസ്(എന്‍.ഡി.എ): 9471
നോട്ട: 808
കഴിഞ്ഞ തവണത്തെ വിജയി
എ.പി അനില്‍കുമാര്‍(കോണ്‍ഗ്രസ്)
ഭൂരിപക്ഷം: 28919
..........................................................................
നിലമ്പൂര്‍
പി.വി അന്‍വര്‍(എല്‍.ഡി.എഫ് സ്വതന്ത്രന്‍)
ഭൂരിപക്ഷം: 11504
എടവണ്ണ സ്വദേശി, 2011ല്‍ ഏറാനാട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും സ്വതന്ത്രനായി മത്സരിച്ചു. പശ്ചിമഘട്ട രക്ഷാസമിതി ചെയര്‍മാന്‍, കെ.എസ്. എസ് സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, ഡി.ഐ.സി ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ആകെ വോട്ട്: 205668
പോള്‍ ചെയ്തത്: 161789
പി.വി അന്‍വര്‍(എല്‍.ഡി.എഫ് സ്വതന്ത്രന്‍): 77858
ആര്യാടന്‍ ഷൗക്കത്ത്: 11504
ഗിരീഷ്(ബി.ഡി.ജെ.എസ്): 65574
നോട്ട: 1256
കഴിഞ്ഞ തവണത്തെ വിജയി
ആര്യാടന്‍ മുഹമ്മദ്(കോണ്‍ഗ്രസ്)
ഭൂരിപക്ഷം: 5598
............................................................................
പെരിന്തല്‍മണ്ണ
മഞ്ഞളാംകുഴി അലി(മുസ്്‌ലിം ലീഗ്)
ഭൂരിപക്ഷം: 579
മങ്കട പനങ്ങാങ്ങര സ്വദേശിയാണ്.സിറ്റിംഗ് എം.എല്‍.എയും മന്ത്രിയും. നിയമസഭയിലേക്ക് അഞ്ചാമങ്കം. 2001ലും 2006ലും മങ്കടയില്‍ നിന്ന് തന്നെ ഇടതു സ്വന്ത്രനായി മല്‍സരിച്ച് ജയിച്ചു. കഴിഞ്ഞ തവണ പെരിന്തല്‍മണ്ണയില്‍ നിന്ന് മുസ്്‌ലീം ലീഗ് എം.എല്‍.എയായി.
ആകെ വോട്ട്: 194908
പോള്‍ ചെയ്തത്:150575
മഞ്ഞളാംകുഴി അലി(മുസ്്‌ലിം ലീഗ്): 70990
വി ശശികുമാര്‍(സി.പി.എം): 70411
എം.കെ സുനില്‍(ബി.ജെ.പി): 5917
നോട്ട: 507
കഴിഞ്ഞ തവണത്തെ വിജയി
മഞ്ഞളാംകുഴി അലി(മുസ്്‌ലിം ലീഗ്)
ഭൂരിപക്ഷം: 9589
....................
ഏനറാട്
പി.കെ ബഷീര്‍(മുസ്്‌ലിം ലീഗ്)
ഭൂരിപക്ഷം: 12893
എടവണ്ണ സ്വദേശിയാണ്. സിറ്റിംഗ് എം.എല്‍.എ. നിയമസഭയിലേക്ക് രണ്ടാം മത്സരം. മുന്‍ ചീഫ് വിപ്പും മുസ്ലിം ലീഗ് നേതാവുമായിരുന്ന സീതിഹാജിയുടെ മകനാണ്. എടവണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു.
ആകെ വോട്ട്: 165869
പോള്‍ ചെയ്തത്:135015
പി.കെ ബഷീര്‍(മുസ്്‌ലിം ലീഗ്): 69048
അബ്ദുറഹ്മാന്‍(എല്‍.ഡി.എഫ് സ്വതന്ത്രന്‍): 56155
ബാബുരാജ് മാസ്റ്റര്‍(ബി.ജെ.പി): 6055
നോട്ട: 461
കഴിഞ്ഞ തവണത്തെ വിജയി
പി.കെ ബഷീര്‍(മുസ്്‌ലിം ലീഗ്)
ഭൂരിപക്ഷം: 11246
..........................
മങ്കട
ടി.എ അഹമ്മദ് കബീര്‍(മുസ്്‌ലിം ലീഗ്)
ഭൂരിപക്ഷം: 1508
എറണാകുളംസ്വദേശിയാണ്. സിറ്റിംഗ് എം.എല്‍.എ. എം.എസ്.എഫ്, യൂത്ത് ലീഗ്, മുസ്്‌ലിംലീഗ് എന്നിവയില്‍ വിവിധ ഭാരവാഹിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്.
ആകെ വോട്ട്: 194394
പോള്‍ ചെയ്തത്: 150300
ടി.എ അഹമ്മദ് കബീര്‍(മുസ്്‌ലിം ലീഗ്): 69165
ടി.കെ റശീദലി(സി.പി.എം): 67657
ബി.രതീഷ്(ബി.ജെ.പി): 6641
നോട്ട: 479
കഴിഞ്ഞ തവണത്തെ വിജയി
ടി.എ അഹമ്മദ് കബീര്‍(മുസ്്‌ലിം ലീഗ്)
ഭൂരിപക്ഷം: 23593
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."