അപകടങ്ങളില്‍ മുന്നറിയിപ്പ് തരും: രോഹിതിന്റെ മികവിന് ശാസ്ത്രപ്രതിഭാ പുരസ്‌കാരം
പൊന്നാനി: അപകടങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്ന രോഹിതിന്റെ സാങ്കേതിക വിദ്യയ്ക്ക് ശാസ്ത്രപ്രതിഭാ പുരസ്‌കാരം. പൊന്നാനി അംശക്കച്ചേരി സ്വദേശി ശിവദം കളരിക്കല്‍ രോഹിതാണ് നൂതന കണ്ടുപിടുത്തത്തിന് രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങിയത്.
പരീക്ഷണങ്ങളുടെ ലോകമാണ് രോഹിത്തിന്റേത്. അടിയന്തര ഘട്ടങ്ങളില്‍ അപായ സൂചന നല്‍കുന്ന സ്വൂവല്‍ അലര്‍ട്ട് കോളര്‍ എന്ന സംവിധാനമാണ് വികസിപ്പിച്ചെടുത്തത്. ഇതുകൊണ്ട് ഏതപകടങ്ങളിലും സുരക്ഷാ മുന്നറിയിപ്പ് നല്‍കാന്‍ കഴിയുമെന്ന് ഈ കുട്ടി ശാസ്ത്രജ്ഞന്‍ തെളിയിക്കുന്നു. വീട്ടില്‍ കള്ളന്‍ കയറിയാലും തീപിടുത്തമുണ്ടായാലും ഗ്യാസും മഴവെള്ളവും ചേര്‍ന്നാലും ഗൃഹനാഥന്റെ മൊബൈലിലേക്ക് അപായ സന്ദേശം എത്തും. നേരത്തേ പലരും ഇത്തരം ഉപകരണങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടെങ്കിലും ഒരേ സമയം വിവിധ ഉപയോഗങ്ങള്‍ സാധ്യമാക്കാം എന്നതാണ് രോഹിത്തിന്റെ കണ്ടെത്തലിനെ ശ്രദ്ധേയമാക്കുന്നത്.
നേരത്തേയും വ്യത്യസ്ത കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടുണ്ട് രോഹിത്ത്. സംസ്ഥാന ശാസ്ത്ര മേളയില്‍ ഈ ഉപകരണം പ്രദര്‍ശിപ്പിച്ചതോടെയാണ് രോഹിത്തിലെ പ്രതിഭയെ തിരിച്ചറിഞ്ഞത്. ശാസ്ത്ര മേളയിലെ വിജയത്തെ തുടര്‍ന്ന് സൗത്ത് സോണിലും മത്സരിച്ച് വര്‍ക്കിങ്ങ് മോഡലില്‍ രണ്ടാം സ്ഥാനം നേടി. ഇതാടെയാണ് യുവശാസ്ത്ര പ്രതിഭാ അവാര്‍ഡ് തേടിയെത്തിയത്.
മിനിസ്ട്രറി ഓഫ് വിമണ്‍ ആന്റ് ചൈല്‍ഡ് ഡെവലപ്‌മെന്റിന്റെ അവാര്‍ഡും ടി.വി പത്മകുമാര്‍ അവാര്‍ഡും ഈ കണ്ടുപിടുത്തത്തെ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും 40 പേര്‍ക്കാണ് ശാസ്ത്രവിഭാഗത്തില്‍ അവാര്‍ഡ് ലഭിക്കുന്നത്. കേരളത്തില്‍ നിന്ന് തിരഞ്ഞെടുത്ത രണ്ടുപേരില്‍ ഒരാളാണ് രോഹിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."