വന്‍ തുക വെട്ടിച്ച് രാജ്യംവിട്ടു; അസുഖം ബാധിച്ച് തിരിച്ചെത്തിയപ്പോള്‍ പിടിയിലായി
ബെയ്ജിങ്: സാമ്പത്തിക കുറ്റകൃത്യത്തില്‍ രാജ്യം വിട്ടതോടെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സ്ത്രീ 13 വര്‍ഷത്തിനു ശേഷം ചൈനയില്‍ തിരിച്ചെത്തി. വിമാനത്തില്‍ വന്നിറങ്ങിയ ഇവര്‍ ചൈനീസ് പൊലിസിനു മുന്പില് കീഴടങ്ങി.
യാങ് സിഷു എന്ന 70കാരിയാണ് സാമ്പത്തിക കുറ്റകൃത്യത്തിലകപ്പെട്ടു രാജ്യം വിട്ടിരുന്നത്. ഒരു ഓഫിസില്‍ ജോലി ചെയ്യവെ നാലു കോടി യു.എസ് ഡോളര്‍ അപഹരിച്ചു രാജ്യം വിട്ടുവെന്നാണ് ഇവര്‍ക്കെതിരേയുള്ള കേസ്. വ്യാജ ഡച്ച് പാസ്പോര്‍ട്ടുമായി അമേരിക്കയില്‍ എത്തിയ അവരെ 2014ല്‍ പൊലിസ് അറസ്റ്റ് ചെയ്തതോടെ യാങ് അമേരിക്കന്‍ ജയിലില്‍ കഴിയുകയായിരുന്നു.
അഴിമതിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നു പ്രഖ്യാപിച്ച് ചൈനീസ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ പ്രധാനിയായിരുന്നു യാങ് സിഷു. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 100 പേരുടെ പട്ടികയിലും ഇവര്‍ ഏറ്റവും മുന്നിലായിരുന്നു. യാങിനെ രാജ്യത്ത് എത്തിക്കാന്‍ പലതവണ ചൈന ശ്രമം നടത്തിയിരുന്നു.
ചികിത്സയ്ക്കായി രാജ്യത്തു തിരിച്ചെത്താന്‍ ഇവര്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അമേരിക്കന്‍ ജയിലില്‍ വേണ്ട രീതിയിലുള്ള ചികിത്സക്കുവേണ്ടിയാണ് ചൈനയിലേക്കു തിരിച്ചെത്താന്‍ യാങ് ആഗ്രഹിച്ചിരുന്നത്. കുറ്റവാളികളെ പരസ്പരം കൈമാറുന്നതുമായി ബന്ധപ്പെട്ട കരാറിന്റെ കാലാവധി അവസാനിച്ചെങ്കിലും കുറ്റവാളികളെ കൈമാറുന്നതിന്റെ ഭാഗമായിട്ടാണ് ഇവരെ ചൈനയിലേക്ക് തിരിച്ചയച്ചതെന്ന് യു.എസ് വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."