നോട്ട് പിന്‍വലിക്കല്‍: മാര്‍ച്ചും ധര്‍ണയും നടത്തി
ആലപ്പുഴ: നോട്ട് പിന്‍വലിക്കല്‍ മൂലം സാധാരണക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മുല്ലയ്ക്കല്‍ എസ്.ബി.ഐ യ്ക്ക് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ടി വി സ്മാരകത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് നഗരം ചുറ്റിയാണ് എസ് .ബി .ഐയില്‍ എത്തിയത്. സി .പി. ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി പുരുഷോത്തമന്‍ സമരം ഉദ്ഘാടനം ചെയ്തു. മറവിരോഗം ബാധിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോഡിയെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ മോഡിക്ക് ഇപ്പോള്‍ ഓര്‍മ്മയില്ല. വിദേശനിക്ഷേപമുള്ള മുഴുവന്‍ പേരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പറഞ്ഞ മോഡി പ്രഖ്യാപനങ്ങളെല്ലാം ഇപ്പോള്‍ മറന്ന് കഴിഞ്ഞു.
വിദേശത്ത് കോടികളുടെ നിക്ഷേപം നടത്തിയ മുതലാളിമാരുടെ ഒരുരൂപ പോലും പിടിച്ചെടുക്കുവാന്‍ കേന്ദ്രസര്‍ക്കാരിനായില്ല. നരേന്ദ്രമോഡിയുടെ ഭരണകാലത്ത് കള്ളപ്പണക്കാര്‍ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കൗണ്‍സില്‍ അംഗം എ ശിവരാജന്‍ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി ജ്യോതിസ്, അഡ്വ.ജോയികുട്ടിജോസ്, അഡ്വ. ജി കൃഷ്ണപ്രസാദ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. വി മോഹന്‍ദാസ്, കെ.ഡി മോഹന്‍, മണ്ഡലം സെക്രട്ടറിമാരായ വി.എം ഹരിഹരന്‍,ഡി ഹര്‍ഷകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ ആര്‍ സുരേഷ്, വി.ജെ ആന്റണി, ഇ.കെ ജയന്‍, കമാല്‍ എം മാക്കിയില്‍, പി എസ്സ് ഹരിദാസ്, കെ ഗോപിനഥന്‍, എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എസ് എം ഹുസൈന്‍, ജില്ലാ സെക്രട്ടറി ടി.ടി ജിസ്‌മോന്‍, മഹിളാസംഘം ജില്ലാ സെക്രട്ടറി ദീപ്തി അജയകുമാര്‍, ബി.കെ.എം യു ജില്ലാ സെക്രട്ടറി ആര്‍ അനില്‍കുമാര്‍, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി എം കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."