HOME
DETAILS
MAL
ജനറല്‍ ആശുപത്രിയില്‍ പീഡിയാട്രിക് ന്യൂറോളജി ഒ.പി തുടങ്ങി
backup
November 16 2016 | 18:11 PM
തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ പീഡിയാട്രിക് ന്യൂറോളജി ഒ.പി തുടങ്ങി.
ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് പ്രവര്‍ത്തന സമയം. കുട്ടികളിലെ ന്യൂറോ സംബന്ധ അസുഖങ്ങളായ സെറിബ്രല്‍ പാള്‍സി, ഓട്ടിസം തുടങ്ങിയ ജനിതക തകരാറുകള്‍, മറ്റു ജന്മ വൈകല്യങ്ങള്‍, അപസ്മാര രോഗങ്ങള്‍, പഠനമാനസികാസ്വാസ്ഥ്യങ്ങള്, പെരുമാറ്റ വൈകല്യങ്ങള്‍, തലവേദന, മൈഗ്രേന് എന്നിവയ്ക്കുള്ള വിദഗ്ധ ചികിത്സ ലഭിക്കും.
ഹൃദ്രോഗ ചികിത്സയോടനുബന്ധിച്ച് എല്ലാ ചൊവ്വാഴ്ചയും റ്റി.എം.റ്റി പരിശോധനയും ഉണ്ടാവുമെന്ന് സൂപ്രണ്ട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."