ബാങ്കിനു മുന്നില്‍ കോണ്‍ഗ്രസ് കൂട്ടധര്‍ണ നടത്തി
കരുനാഗപ്പള്ളി: കേന്ദ്ര സര്‍ക്കാരിന്റെ ബാങ്കിങ് മേഖലയിലെ വികലമായ നടപടിയില്‍ പ്രതി
ഷേധിച്ച് ഓച്ചിറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.ബി.ഐ പുതിയകാവ് ശാഖയുടെ മുന്നില്‍ ധര്‍ണ നടത്തി.
പുതിയകാവ് ജങ്ഷനില്‍ നിന്നും നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തിയാണ് ധര്‍ണ ആരംഭിച്ചത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജന:സെക്രട്ടറി കെ.രാജശേഖരന് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദന് അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറിമാരായ കെ.കെ.സുനില്‍, ലീലാകൃഷ്ണന്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മിറ്റി ജന:സെക്രട്ടറി കെ.എസ്.പുരം സുധീര്‍, അശോകന് കുറുങ്ങപ്പള്ളി, ജയ്ഹരി, കളരീക്കല് ജയപ്രകാശ്, യതീഷ്, എന്‍.രാജു, വി.എസ്.വിനോദ്, എസ്.ജീവന്, സുല്‍ഫി, മുഹമ്മദ്കുഞ്ഞ്, സെവന്തികുമാരി, കൈയ്യാലത്തറ ഹരിദാസ്, എന്‍.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."