HOME
DETAILS

പരിഷ്‌കരണത്തിലെ ഒളി അജന്‍ഡ

  
backup
November 16 2016 | 19:11 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%92%e0%b4%b3%e0%b4%bf-%e0%b4%85%e0%b4%9c%e0%b4%a8%e0%b5%8d

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കാനുള്ള റിസര്‍വ് ബാങ്കിന്റെയും പ്രധാനമന്ത്രിയുടെയും തീരുമാനം കള്ളപ്പണം നിയന്ത്രിക്കാനുള്ള ഒരു 'സര്‍ജിക്കല്‍ സ്‌ട്രൈക്ക് ' (മിന്നലാക്രമണം) എന്നു മാത്രമായി കാണാനാകില്ല. ഈ നടപടിക്കു പല രാഷ്ട്രീയ,സാമൂഹിക മാനങ്ങളുമുണ്ടെന്നുവേണം കരുതാന്‍. രോഹിത് വെമുല, മുഹമ്മദ് അഹ്‌ലാഖ്, നജീബ് എന്നിവരിലൂടെ തുടങ്ങി എട്ടു മുസ്‌ലിംതടവുകാരെ വ്യാജഏറ്റുമുട്ടലില്‍ കൊന്നതുവരെയുള്ള സംഭവവികാസങ്ങള്‍ക്കെതിരേ രാജ്യം മുഴുവന്‍ പ്രതിഷേധം അലയടിക്കുന്നതിനിടയിലാണു നോട്ടുപിന്‍വലിക്കല്‍ നടന്നിരിക്കുന്നത് എന്നോര്‍ക്കുക.
ഇതോടുകൂടി സംഭവിച്ചതെന്താണ്. ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ പൊടുന്നനെ നോട്ടുപിന്‍വലിക്കലിലേയ്ക്കു തിരിഞ്ഞു. അത്യാവശ്യത്തിനു പണമില്ലാതെ ജനം നെട്ടോട്ടമോടുന്നതായി വാര്‍ത്ത. വ്യാജഏറ്റുമുട്ടല്‍ കൂട്ടക്കൊലയുള്‍പ്പെടെ എല്ലാം വാര്‍ത്തകളില്‍നിന്നു തിരസ്‌കൃതമായി. നോട്ടുപിന്‍വലിക്കലിന്റെയും കള്ളപ്പണം പുറത്തുകൊണ്ടുവരലിന്റെയും പുകസൃഷ്ടിച്ച വളരെയെളുപ്പത്തില്‍ അതിഭീകരമായ വാര്‍ത്താതമസ്‌കരണം നടത്തി പ്രക്ഷോഭങ്ങളില്‍ നിന്നു തടിതപ്പിയതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.


ഈ പശ്ചാത്തലത്തില്‍ കള്ളപ്പണം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും ഇപ്പോള്‍ സര്‍ക്കാര്‍ പ്രയോഗിച്ച നോട്ടുപിന്‍വലിക്കലിന്റെ അനന്തരഫലങ്ങളും വിശകലനം ചെയ്യേണ്ടതുണ്ട്. അതിനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ ഈ സാമ്പത്തികനടപടിയോടു സമ്മിശ്രപ്രതികരണമാണ് സാമ്പത്തികശാസ്ത്രജ്ഞന്മാരില്‍നിന്നും നയതന്ത്രജ്ഞന്മാരില്‍നിന്നും ഉണ്ടായിട്ടുള്ളത്. ഇതില്‍ പലരും സാമ്പത്തികവ്യവസ്ഥിതിയെ നിയന്ത്രിക്കാനുള്ള വളരെ കാര്യക്ഷമവും ധീരവുമായ സാമ്പത്തികനയമായാണ് ഇതിനെ കണ്ടിട്ടുള്ളത്. നിലവിലുള്ള കള്ളനോട്ടുകള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നും നികുതിവെട്ടിപ്പു നടത്തി സാമ്പത്തിക മേഖലയിലേയ്ക്ക് ഒഴുക്കാനുദ്ദേശിക്കുന്ന കള്ളപ്പണം ഒരുപരിധിവരെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്നും ഇക്കൂട്ടര്‍ കണക്കുകൂട്ടുന്നു.
എന്നാല്‍, ഈ നീക്കം സാമ്പത്തികമേഖലയില്‍ അരക്ഷിതാവസ്ഥയും തിരിച്ചടികളും സൃഷ്ടിക്കുമെന്നും കൂട്ടിക്കിഴിക്കല്‍ നടത്തുമ്പോള്‍ ഇതൊരു നഷ്ടക്കച്ചവടമായിരിക്കുമെന്നുമാണു മറ്റു പലരുടെയും വിലയിരുത്തല്‍. ഇടത്തരക്കാരും പാവപ്പെട്ടവരുമാണ് ഈ പരിഷ്‌കരണത്തിന്റെ ഏറ്റവുംവലിയ ഇരകളായത്. ദൈനംദിനജീവിതത്തിനാവശ്യമായ പണം കൈയിലില്ലാതെ ജോലിമുടക്കി ബാങ്കുകള്‍ക്കു മുന്നില്‍ വരിനില്‍ക്കുകയാണവര്‍.


ധനകാര്യമന്ത്രാലയത്തിന്റെ കണക്കു പ്രകാരം 28 മുതല്‍ 32 വരെ ശതമാനം ഇന്ത്യക്കാര്‍ക്കു മാത്രമാണു ബാങ്ക് അക്കൗണ്ടുള്ളത്. അതുകൂടി കൂട്ടിവായിച്ചാല്‍ നോട്ടുപിന്‍വലിക്കലുണ്ടാക്കിയ കഷ്ടതകളുടെ ഭീകരത ബോധ്യപ്പെടും.
ദാരിദ്ര്യവും സാമ്പത്തികാസമത്വവും തൊഴിലില്ലായ്മയുമാണ് ഇന്ത്യ നേരിടുന്ന പ്രധാന സാമ്പത്തികവെല്ലുവിളികള്‍. 2011-12 ലെ എന്‍.എസ്.എസ്.ഒ റിപ്പോര്‍ട്ടനുസരിച്ച് 269.3 ദശലക്ഷം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ്. 1973-74 ലെ കണക്കനുസരിച്ച് ഇത് 321.3 ദശലക്ഷമാണ്. ശതമാനക്കണക്കില്‍ ദാരിദ്ര്യം കുറയ്ക്കാന്‍ സാധിച്ചെങ്കിലും ദരിദ്ര്യരേഖയ്ക്കു താഴെയുള്ള ആളുകളുടെ എണ്ണത്തില്‍ കാര്യമായ കുറവുവരുത്താന്‍ നാലുപതിറ്റാണ്ടുകൊണ്ടു സാധിച്ചില്ല.
എന്നുമാത്രമല്ല, തൊണ്ണൂറുകളിലെ ഉദാരവല്‍കരണ സാമ്പത്തികനയങ്ങളുടെ ഫലമായി സാമ്പത്തികാസമത്വം ക്രമാധീതമായി വര്‍ധിച്ചുവരുന്നതായി കാണാം. ഇത്തരത്തിലുള്ള സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ കാലാകാലങ്ങളായി സര്‍ക്കാരും റിസര്‍വ് ബാങ്കും വിവിധതരത്തിലുള്ള ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. എങ്കിലും അവശ്യസാധന വില നിയന്ത്രിക്കാനുള്ള നടപടിക്രമങ്ങളും തൊഴിലില്ലായ്മയും ദാരിദ്ര്യവും നിര്‍മാര്‍ജനം ചെയ്യാനുള്ള പദ്ധതികളും ഫലപ്രാപ്തിയിലെത്തിയില്ല. അതിന്റെ പ്രധാനകാരണം സാമ്പത്തികവ്യവസ്ഥിതിയില്‍ സമാന്തരസമ്പദ്ഘടനയുടെയും കള്ളപ്പണത്തിന്റെയും വളര്‍ച്ചയാണ്.


ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ നടന്ന ഇന്ത്യയിലെ കള്ളപ്പണവും നയപരമായ കാര്യങ്ങളില്‍ അതിന്റെ ആഗോളമാനവും പ്രത്യാഘാതങ്ങളും എന്ന സെമിനാറില്‍ ജഗദീഷ് ചോക്കര്‍ ബ്ലാക്ക് അഭിപ്രായപ്പെട്ടത് ഇത്തരം സമ്പദ്‌വ്യവസ്ഥ സാമ്പത്തികസ്ഥാപനങ്ങളെനശിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുവെന്നാണ്. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റിന്റെ പഠനപ്രകാരം, 2009-10 ല്‍ ഇന്ത്യയിലെ കള്ളപ്പണം മൊത്തം ജി.ഡി.പിയുടെ 30 മുതല്‍ 40 ശതമാനവരെ ഉണ്ട്. ഇതുകൂടി വിലയിരുത്തുമ്പോള്‍ കള്ളപ്പണം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന വെല്ലുവിളി തള്ളിക്കളയാനാവില്ല.
സമാന്തരസമ്പദ് ഘടനയും കള്ളപ്പണവും നിയന്ത്രണവിധേയമാക്കുന്നതിലൂടെ അവശ്യസാധന വില നിയന്ത്രിക്കാനും സാമ്പത്തികാസമത്വം കുറയ്ക്കാനും ഒരു പരിധിവരെ കഴിയും. റിയല്‍ എസ്റ്റേറ്റും സാമ്പത്തിക ഇടപാടുകളും സര്‍ക്കാരിന്റെ വരുതിയിലാക്കാന്‍ സാധിച്ചാല്‍ ന്യായവിലയ്ക്കു ഭൂമി സ്വന്തമാക്കാന്‍ അടിസ്ഥാനവര്‍ഗത്തിനു അവസരം ലഭിക്കും. അതുകൊണ്ടുതന്നെ, കള്ളപ്പണം നിയന്ത്രിക്കാനുള്ള ഏതു നീക്കത്തിന്റെയും ആത്യന്തികഗുണഭോക്താക്കള്‍ ഇടത്തട്ടുകാരും പാവപ്പെട്ടവരുമായിരിക്കും.


പക്ഷേ, ഇതുകൊണ്ടൊന്നും ഇവിടെയുള്ള കള്ളപ്പണം നിയന്ത്രണവിധേയമാക്കാനുള്ള ഒറ്റ മൂലിയാണ് മോദിയുടെ നോട്ടുപിന്‍വലിക്കലെന്നും എന്തു വിലകൊടുത്തും ഇതിനൊപ്പം നില്‍ക്കണമെന്നും പറയാനാകില്ല. കാരണം, 86 ശതമാനം വരുന്ന കറന്‍സി ഒറ്റയടിക്കു പിന്‍വലിച്ച നടപടി സാധാരണജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയും സാമ്പത്തികഭദ്രതയ്ക്ക് ഉലച്ചിലുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കിനു പകരം ദീര്‍ഘവീക്ഷണത്തോടെയും കാര്യക്ഷമതയോടെയുമുള്ള നിയമനിര്‍മാണങ്ങളും നയപ്രഖ്യാപനങ്ങളുമാണു വേണ്ടത്.
ഇന്ത്യയിലെ കള്ളപ്പണത്തിന്റെ ബഹുഭൂരിഭാഗവും വിദേശബാങ്കുകളിലോ സ്വര്‍ണത്തിലോ റിയല്‍ എസ്റ്റേറ്റിലോ നിക്ഷേപിച്ചിരിക്കുകയാണ്. അതിനാല്‍, വമ്പന്‍ സ്രാവുകളെയും പരല്‍മീനുകളെയും ഒരുപോലെ നിയന്ത്രണവിധേയമാക്കുന്നവിധം പഴുതടച്ചുവേണം നിയമങ്ങള്‍ നടപ്പാക്കാന്‍. അത്തരം നടപടികള്‍ ഇടത്തരക്കാരെയും പാവപ്പെട്ടവരെയും സഹായിക്കുമെന്നു മാത്രമല്ല എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാമ്പത്തികവളര്‍ച്ച നേടിയെടുക്കാന്‍ സഹായിക്കുകയും ചെയ്യും.
അല്ലാത്തപക്ഷം ഇത്തരം ഒറ്റമൂലികള്‍, ഇപ്പോള്‍ രാജ്യത്ത് അരങ്ങേറുന്ന വ്യാജ ഏറ്റുമുട്ടലുകള്‍ക്കെതിരേയും ദലിത് മുസ്‌ലിം പീഡനങ്ങള്‍ക്കെതിരേയുമുള്ള സമരങ്ങളില്‍ നിന്നു ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിച്ചുവിടാനുള്ളതും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വോട്ടുവാരാനുള്ളതുമായ രഹസ്യ അജന്‍ഡയായി വിലയിരുത്തുന്നതിനെ കുറ്റം പറയാനാവില്ല.


(ഫാറൂഖ് കോളജ് സാമ്പത്തികശാസ്ത്രം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  19 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  19 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  19 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  19 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  19 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  19 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  19 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  19 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  19 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  19 days ago