HOME
DETAILS
MAL
ഉത്തരേന്ത്യയില്‍ ഭൂചലനം
backup
November 17 2016 | 01:11 AM
ന്യൂഡല്‍ഹി: ഡല്‍ഹിയിലും ഹരിയാനയിലും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ 4.30ഓടെയാണ് ഭൂചലനമുണ്ടായതെന്ന് ഭൂകമ്പ ഗവേഷണകേന്ദ്രം അറിയിച്ചു.
ഗുഡ്ഗാവ്,ഫരീദാബാദ്,നോയിഡ,ഗാസിയാബാദ് എന്നിവിടങ്ങളിലായിരുന്നു ഭൂചലനം. ഒരു മിനിറ്റോളം നീണ്ടുനിന്നു. ഹരിയാനയില്‍ റവാരി ജില്ലയിലാണ് ഭൂകമ്പമുണ്ടായത്. ഇവിടെ 10 കിലോമീറ്റര്‍ പരിധിയില്‍ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളോ മറ്റുഅപായങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹരിയാനയിലെ ബാവലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."