HOME
DETAILS
MAL
എയര്‍ ഇന്ത്യയില്‍ നല്‍കിയ ഭക്ഷണത്തില്‍ പാറ്റ
backup
November 17 2016 | 03:11 AM
ന്യൂഡല്‍ഹി: എയര്‍ഇന്ത്യ വിമാനത്തില്‍ ചിക്കാഗോയിലെക്ക് യാത്ര ചെയത യാത്രക്കാരന് ലഭിച്ച ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചു.
ഹൈദരാബാദില്‍നിന്നും ഡല്‍ഹി വഴി ഷിക്കാഗോയിലേക്കുപോയ വിമാനത്തിലാണ് സംഭവം. ഭക്ഷണത്തില്‍ ചത്തപാറ്റ കിടക്കുന്നതിന്റെ ചിത്രം സഹിതം യാത്രക്കാരന്‍ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്.
സംഭവത്തെ ഗൗരവമായി എടുക്കുന്നുവെന്നും ഇങ്ങനെയൊരു സംഭവമുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും എയര്‍ ഇന്ത്യ പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അവര്‍ ട്വീറ്റില്‍ വ്യക്തമാക്കി.
.@airindiain now serves cockroach for vegetarian meals on AI127 #sicktomystomach #traumatized #cockroachinfood pic.twitter.com/SX1DR2Cufy
— Rahul Raghuvanshi (@BostonNewsHound) November 16, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."