ജനകീയ കിണര്‍ റീചാര്‍ജിങ് പദ്ധതിക്ക് തുടക്കം
മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന 'അടുത്ത മഴഎന്റെ കിണറിലേക്ക് ' കിണര്‍ റീചാര്‍ജിങ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. കോഡൂര്‍ ഗ്രാമപഞ്ചായത്തിലെ ചെമ്മങ്കടവ് മൈലാഞ്ചി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ വിഷയാവതരണം നടത്തി.
ഈ വര്‍ഷം വരള്‍ച്ച രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ ഓരോ വീട്ടിലും മഴവെള്ള സംഭരണം ഉറപ്പാക്കണമെന്ന് പി. ഉബൈദുള്ള എം.എല്‍.എ ആവശ്യപ്പെട്ടു. കോഡൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി, മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് സെലീന, ഗ്രാമപഞ്ചായത്ത് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എ.കെ നാസര്‍, പുലാമന്തോള്‍ പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ, ഡെപ്യൂട്ടി കലക്ടര്‍ സി. അബ്ദുറഷീദ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഇന്‍ചാര്‍ജ് എന്‍.കെ ശ്രീലത, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍ അജിത് സംസാരിച്ചു. സമീപത്തെ വീട്ടുപറമ്പില്‍ മഴക്കുഴിയുടെ നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണനും ജില്ലാ കലക്ടര്‍ എ. ഷൈനാമോളും ചേര്‍ന്നു നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."