ദലിത് പെണ്‍കുട്ടിയോട് കൊടുംക്രൂരത
സ്ത്രീയുള്‍പ്പടെ 11 പേര്‍ അറസ്റ്റില്‍
പത്തു ദിവസത്തിനിടെ പീഡിപ്പിച്ചത് 16 പേര്‍
മംഗലപുരം: പതിനേഴുകാരിയായ ദലിത് പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ ശേഷം പെണ്‍വാണിഭ സംഘത്തിനു കൈമാറി. പത്തുദിവസത്തോളം തമിഴ്‌നാട്, കന്യാകുമാരി, നഗര്‍കോവില്‍, തിരുവനന്തപുരം,കൊല്ലം എന്നിവിടങ്ങളില്‍ മാറി മാറി പാര്‍പ്പിച്ച് നിരവധിപേര്‍ക്കു കാഴ്ചവെച്ചു. കേസില്‍ സ്ത്രീയുള്‍പ്പടെ 11പേര്‍ അറസ്റ്റിലായി. കാമുകനുള്‍പ്പടെ അഞ്ചുപേര്‍ ഒളിവിലാണ്.
നാലാം പ്രതി ആലപ്പുഴ സ്വദേശിനി, കഴക്കൂട്ടം സൈനിക സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഫിലോമിന (38), അഞ്ചാം പ്രതി കൊല്ലം ചവറ തെക്കുംഭാഗം കോയിവിള ജാന്‍സി ഭവനില്‍ സുനില്‍ ജോണ്‍ (40), ഏഴാം പ്രതി കാട്ടായിക്കോണം വാഴവിള തിരുവാതിരയില്‍ പ്രവീണ്‍ (34), എട്ടാം പ്രതി പുല്ലമ്പാറ പാലാംകോണം ഈന്തിവിള വീട്ടില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന അനൂപ് കൃഷ്ണന്‍ (26), ഒമ്പതാം പ്രതി നെല്ലനാട് പനയറ മാണിക്കല്‍ മുസ്ലീംപള്ളിയ്ക്ക് സമീപം തടത്തരികത്ത് വീട്ടില്‍ അനീബ് റാഫി (24), പത്താം പ്രതി കണിയാപുരം ചാലില്‍ ലക്ഷം വീട്ടില്‍ അബു (34), പതിനൊന്നാം പ്രതി കാട്ടായിക്കോണം ചന്തവിള അനശ്വര റസിഡന്‍സിയില്‍ ഷമി മന്‍സിലില്‍ ഷാക്കീര്‍ (34), പന്ത്രണ്ടാം പ്രതി കാട്ടായിക്കോണം ആലുവിള വീട്ടില്‍ പ്രമോദ് (47), പതിമൂന്നാം പ്രതി പോത്തന്‍കോട് നേതാജിപുരം ഷിഫിന്‍ മന്‍സിലില്‍ ഷെരീഫ് (37), എയര്‍പോര്‍ട്ട് ശ്രീചിത്തിരനഗര്‍ സൗപര്‍ണികയില്‍ രതീഷ്‌കുമാര്‍ (34), പതിനാറാം പ്രതി ചേങ്കോട്ടുകോണം തുണ്ടത്തില്‍ വീട്ടില്‍ അജു എന്നു വിളിക്കുന്ന അജയകുമാര്‍ (38) എന്നിവരാണ് പിടിയിലായത്.
ഈ മാസം നാലിനാണ് സംഭവങ്ങളുടെ തുടക്കം. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ശേഷം കാമുകനും കൂട്ടുകാരനും ആദ്യം പീഡനത്തിനിരയാക്കി.തുടര്‍ന്ന് ആറ്റിങ്ങലിലെത്തിച്ച് ഓട്ടോ ഡ്രൈവറായ ഇടനിലക്കാരന്‍ മുഖേന കാമുകന്‍ പെണ്‍കുട്ടിയെ പെണ്‍വാണിഭം നടത്തുന്ന പ്രിയയും സുനിലും താമസിക്കുന്ന വെട്ടുറോഡിലുള്ള വീട്ടില്‍ എത്തിച്ചു. ബന്ധുവീടാണെന്ന് പറഞ്ഞായിരുന്നു ഇവിടെ എത്തിച്ചത്. ഇവിടെ വച്ച് ഓട്ടോക്കാരനായ ഇടനിലക്കാരനും സുനിലും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തുടര്‍ന്ന് പ്രിയയും സുനിലും ചേര്‍ന്ന് പെണ്‍കുട്ടിയെ തമിഴ്‌നാട്ടില്‍ കൊണ്ടുപോയി ഒരു തമിഴന് കാഴ്ച വച്ചു. അവിടെ നിന്നും തിരികെ കൊണ്ടു വന്ന് ഫ്‌ളാറ്റില്‍ താമസിക്കുകയായിരുന്ന 10 മുതല്‍ 13 വരെയുള്ള പ്രതികള്‍ക്ക് കാഴ്ചവച്ച് പണം കൈപ്പറ്റി. ശേഷം സുനിലിന്റെ വീട്ടില്‍ വച്ച് ഏഴ്, ഒമ്പത് പ്രതികള്‍ സുനിലിന് പണം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തുടര്‍ന്ന് കാര്യവട്ടത്തുള്ള ഒരു ഫ്‌ളാറ്റില്‍ കൊണ്ട് പോയി 14-ാം പ്രതിക്ക് പെണ്‍കുട്ടിയെ നല്‍കി പണം പറ്റി. തുടര്‍ന്ന് ഇപ്പോള്‍ ഒളിവിലുള്ള പതിനഞ്ചാം പ്രതിയുടെ വീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ചു വരികയായിരുന്നു. പല പെണ്‍കുട്ടികളെ ഒളിപ്പിച്ച് താമസിപ്പിക്കാന്‍ ഉപയോഗിക്കുന്ന വീടാണിത്.
ഇവിടെ നിന്നും രക്ഷപ്പെട്ട് കഴക്കൂട്ടത്ത് എത്തിയ പെണ്‍കുട്ടി വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് കൊടുംക്രൂരത പുറംലോകമറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പെണ്‍കുട്ടിയുമായെത്തി മംഗലാപുരം പൊലിസില്‍ പരാതി നല്‍കി. പതിനാലാം തീയതി വരെ 16 പേര്‍ പീഡനത്തിനരയാക്കിയതായി പെണ്‍കുട്ടി മൊഴി നല്‍കി. കേസില്‍ ഇനി കാമുകനുള്‍പ്പടെ അഞ്ചുപേര്‍ കൂടി പിടിയിലാകാനുണ്ട്.
തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലിസ് മേധാവി ഷെഫിന്‍ അഹമ്മദിന്റെ മേല്‍നോട്ടത്തില്‍ ആറ്റിങ്ങല്‍ എ.എസ്.പി.ആര്‍. ആദിത്യയ്ക്കാണ് കേസിന്റെ അന്വേഷണ ചുമതല. തിരുവനന്തപുരം റൂറല്‍ ഷാഡോ പൊലിസിന്റെ ചാര്‍ജ് ഡിവൈ.എസ്.പി. അജിത് കുമാര്‍, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി., വി.എസ്. അജി, പോത്തന്‍കോട് സി.ഐ. എസ്. ഷാജി, മംഗലപുരം എസ്.ഐ. ബിനീഷ് ലാല്‍, വനിതാ സെല്‍ സി.ഐ. സിസിലികുമാരി, എസ്. ഐ. ലൈലാ ബീവി, എസ്.ഐമാരായ കെ.ആര്‍. ബിജു, തന്‍സീംഅഹമ്മദ്, സിജു കെ.എല്‍. നായര്‍, പുരുഷോത്തമന്‍ നായര്‍, വിജയന്‍ നായര്‍, ഗോപിദാസ്, വിജയന്‍, നിസ്സാം, മധുസൂദനന്‍ നായര്‍, മധുസൂദനക്കുറുപ്പ്, ഗ്രേഡ് എ.എസ്.ഐ. ഹരി, ജ്യോതി, റഹീം, മോഹനന്‍, വനിതാ പൊലിസ് ഉദ്യോഗസ്ഥരായ ഷീന, സന്ധ്യ, ജിജി, സബീത, പ്രീത, മല്ലിക മറ്റു പൊലിസ് ഉദ്യോഗസ്ഥരായ മനോജ്, രാജീവ്, ശ്രീജിത്ത്, ഫ്രാങ്ക്‌ലിന്‍, കിരണ്‍, മനോജ്, ബിനു, റിയാസ്, ബിജു, ജ്യോതിഷ്, ബിജു ഹക്ക്, അനില്‍കുമാര്‍, ബൈജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."