കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ നാലുപേര്‍ പിടിയില്‍
കുമളി: കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ മലയാളികള്‍ ഉള്‍പ്പെടെ നാലുപേരെ തമിഴ്‌നാട് പൊലിസ് അറസ്റ്റു ചെയ്തു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
മലപ്പുറം മഞ്ചേരി സ്വദേശികളായ അത്തിമണ്ണില്‍ ഹമീദ്(61), തണ്ണിപ്പാറയ്ക്കല്‍ അബുസാലി റഷീദ് (31), കമ്പം കുരങ്ങ്മായന്‍തെരുവില്‍ ദുരൈപാണ്ടി (62), കമ്പം ഉലകതേവര്‍തെരുവില്‍ സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ പ്രഭു(42) എന്നിവരാണ് തമിഴ്‌നാട് പൊലിസിന്റെ പിടിയിലായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. രഹസ്യ വിവരത്തെ തുടര്‍ന്ന് വാഹന പരിശോധന നടത്തുന്നതിനിടെ കമ്പം കോമ്പ റോഡിലുള്ള ക്ഷേത്രത്തിന് സമീപത്ത് വെച്ച് ഓട്ടോറിക്ഷാ പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയില്‍ 21 കിലോ കഞ്ചാവ് കണ്ടെത്തിയത്. ഈ ഓട്ടോറിക്ഷയിലുണ്ടായിരുന്ന ദുരൈപാണ്ടി, പ്രഭു എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് മഞ്ചേരി സ്വദേശികളെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് കമ്പംമെട്ട് റൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഹമീദും അബുസാലിയും 22 കിലോ കഞ്ചാവുമായി പിടിയിലായത്.
ഇവര്‍ സഞ്ചരിച്ചിരിന്ന റ്റി.എന്‍.60 എസ് 6026 നമ്പര്‍ ഓട്ടോറിക്ഷയും കെ.എല്‍.52എ8829ഗ്രാന്റ് സുമോയും കാറും കസ്റ്റഡിയിലെടുത്തു. തേനി എസ്.പി.ഭാസ്‌ക്കരന്റെ നിര്‍ദ്ദേശപ്രകാരം ഉത്തമപാളയം ജയം ഡിവൈ.എസ്..പി അണ്ണാമലൈ, കമ്പം നോര്‍ത്ത് എസ്.ഐ.ഉലഹനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."