കമ്പിളികണ്ടം പി.എച്ച്.സിയെ ഫാമിലി ഹെല്‍ത്ത് സെന്ററാക്കും: റോഷി അഗസ്റ്റിന്
ചെറുതോണി:കമ്പിളികണ്ടം പി.എച്ച്.സിയെ ഫാമിലി ഹെല്‍ത്ത് സെന്ററാക്കി ഉയര്‍ത്തുമെന്ന് റോഷി അഗസ്റ്റിന് എം.എല്‍.എ പറഞ്ഞു. കൊന്നത്തടി ഗ്രാമപഞ്ചായത്തിന് അനുവദിച്ച കാര്‍ഷിക വികസന ക്ഷേമ വകുപ്പ് ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു നിയോജക മണ്ഡലത്തില്‍ ഒരു പി.എച്ച്.സി ഫാമിലി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തുന്നതിനാണ് ആരോഗ്യ വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
എം.എല്‍.എ യുടെ നിയോജക മണ്ഡലം ആസ്തിവികസന ഫണ്ട് 50 ലക്ഷം രൂപ ഉപയോഗിച്ച് പി.എച്ച്.സിക്ക് അഡീഷണല്‍ ബ്ലോക്ക് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഫാമിലി ഹെല്‍ത്ത് സെന്ററായി ഉയരുന്നതോടെ രോഗികള്‍ക്ക് കൂടുതല്‍ മികച്ച സേവനം ഉറപ്പാക്കാനാകും.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ മോഹനന് നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോണ സാന്റു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.കെ പ്രസാദ്, ടി.പി മല്‍ക്ക,ബാബു കളപ്പുര, ഷാജി കാഞ്ഞമല,കെ.എം ഷാജി കൊച്ചുപുര പഞ്ചായത്തംഗങ്ങളായ ജയാ വിജയന്, ലിസമ്മ ജോസ്, എന്‍.എം ജോസ്, മേഴ്സി ജോസ്, ലിസ്സി ജോസ്, ബിന്ദു അശോകന്, ഡെയ്സി ജോസ്, ജെസ്സി ജോസഫ്, എന്‍ മുരളി, മരിയ ഷാജി, വിക്ടോറിയ വിന്‍സന്റ്, കൃഷി ഓഫീസര്‍ ബിജു കെ.ഡി, വി.എം സുബ്രഹ്മണ്യന്, പി.കെ സതീഷ്കുമാര്‍, സുമംഗല വിജയന്, മാത്യു മൈക്കിള്‍, ഷാജി തോമസ്, സാബു തങ്കച്ചന്, ജോബി പേടിക്കാട്ടുകുന്നേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."