ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാരം: വിദഗ്ധ സമിതി രൂപീകരിക്കുന്നു
തൊടുപുഴ: 2013 ലെ ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമപ്രകാരം ഇടുക്കി ജില്ലാ കലക്ടര്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളുടെ നടത്തിപ്പിനായി സാമൂഹ്യ പ്രത്യാഘാത പഠന യൂണിറ്റുകളുടെ പാനലും വിദഗ്ധ സമിതിയും രൂപീകരിക്കുന്നു.
സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോര്‍ട്ട് വിലയിരുത്തുന്നതിനുമുള്ള വിദഗ്ധ സമിതി രൂപീകരിക്കുന്നതിന് ആവശ്യമായ അനൗദ്യോഗിക സാമൂഹ്യശാസ്ത്രജ്ഞന്‍മാരുടെയും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വിദഗ്ധരായ വ്യക്തികളുടെയും പാനലുകളില്‍ ഉള്‍പ്പെടുത്തുന്നതിന് യോഗ്യരായ വ്യക്തികളില്‍ നിന്നും യൂണിറ്റുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ രണ്ട് ആഴ്ചക്കുള്ളില്‍ അപേക്ഷകരുടെ മുന്‍പരിചയം വ്യക്തമാക്കിക്കൊണ്ട് രേഖാമൂലം ജില്ലാ കലക്ടര്‍ക്ക് നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."