കട്ടപ്പന നഗരസഭ ഓഫിസ് മന്ദിരം ഉദ്ഘാടനം ഇന്ന്
കട്ടപ്പന: കട്ടപ്പന നഗരസഭ ഓഫീസ് മന്ദിരം ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 9 മണിക്ക് നഗരസഭാ ടൗണ്‍ഹാള്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലിയോടെയാണ് ആഘോഷങ്ങള്‍ ആരംഭിക്കും. തദ്ദേശ സ്വയരംഭരണ വകുപ്പ് മന്ത്രി ഡോ. കെ.റ്റി ജലീല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ചേര്‍ന്ന് അമര്‍ ജവാന്‍ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും. തുടര്‍ന്ന് പൊതുസമ്മേളനം ആരംഭിക്കും.
നഗരസഭ ചെയര്‍മാന്‍ ജോണി കുളംപള്ളി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മന്ത്രി കെ.റ്റി ജലീല്‍ നഗരസഭാ ഓഫീസിന്റെ ഉദ്ഘാടനവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൗണ്‍സില്‍ ഹാളിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി സമ്പൂര്‍ണ്ണ ഭവന പദ്ധതി പ്രഖ്യാപനം നടത്തും. പി.ജെ ജോസഫ് എം.എല്‍.എ മുന്‍ പ്രസിഡന്റുമാരെ ആദരിക്കും. റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ നഗരസഭാ ജനസേവനകേന്ദ്രത്തിന്റെയും, എം.എം. മണി എം.എല്‍.എ കോണ്‍ഫറന്‍സ് ഹാളിന്റെയും, ഇ.എസ് ബിജിമോള്‍ എം.എല്‍.എ മരാമത്ത് വിഭാഗത്തിന്റെയും, എസ് ഹരികിഷോര്‍ കുടുംബശ്രീ ഓഫീസിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും. എസ് രാജേന്ദ്രന്‍ എം.എല്‍.എ പൗരാവകാശ രേഖ പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ആരോഗ്യ വിഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തോമസ് ജോസഫ് സുവനീര്‍ പ്രകാശനം നടത്തും. എക്‌സ്.എം.എല്‍.എ അഡ്വ ഇ.എം ആഗസ്തി പ്രതിഭകളെ ആദരിക്കും.
തൊടുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ബിന്ദു സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, നഗരകാര്യ ഡയറക്ടര്‍ ഡോ. വാസുകി, ജില്ലാ കളക്ടര്‍ ജി.ആര്‍ ഗോകുല്‍, നഗരകാര്യ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബി.കെ ബല്‍രാജ്, പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സി.എന്‍. ബാബു, കെ.യു ആര്‍ ഡി.എഫ്.സി മാനേജിംഗ് ഡയറക്ടര്‍ എല്‍ രാജീവ്, എല്‍ എസ്.ജി.ഡി ചീഫ് എഞ്ചിനീയര്‍ പി.ആര്‍ സജികുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."