HOME
DETAILS

ജമാഅത്ത് ഫണ്ട് തിരിമറി: താന്‍ നിരപരാധിയെന്ന് ആരോപണ വിധേയയായ യുവതി

  
backup
November 17 2016 | 19:11 PM

%e0%b4%9c%e0%b4%ae%e0%b4%be%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ab%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b1%e0%b4%bf-%e0%b4%a4


കോട്ടയം: ചങ്ങനാശ്ശേരി പുതൂര്‍പ്പള്ളി ജമാഅത്ത് ഫണ്ട് തിരിമറി നടത്തിയതായി ആരോപിക്കപ്പെട്ട യുവതി ജമാഅത്ത് ഭാരവാഹികള്‍ക്കെതിരേ ജില്ലാ പൊലിസ് മേധാവിയ്ക്കു പരാതി നല്‍കി. ഫാത്തിമാപുരം കുന്നക്കാട് പുതുമന വീട്ടില്‍ ഷെഫീഖിന്റെ ഭാര്യ മഞ്ജുവാണു പരാതി നല്‍കിയത്.
2012 മെയ് 23 മുതല്‍ ജമാഅത്തില്‍ അക്കൗണ്ടന്റായി യുവതി ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെ ആറു ലക്ഷം രൂപ യുവതി തട്ടിയെടുത്തെന്നായിരുന്നു ജമാഅത്ത് ഭാരവാഹികളുടെ പരാതി.
 ഇതുമായി ബന്ധപ്പെട്ട് ജമാഅത്ത് ഭാരവാഹികകളുടെ പരാതിയെ തുടര്‍ന്നു യുവതി പൊലിസില്‍ കീഴടങ്ങുകയും ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ജമാഅത്ത് ഭാരവാഹികള്‍ തന്നെ മാനസികമായും ശാരീരികമായും പീഢിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും യുവതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഭാരവാഹികളുടെ ഇംഗിതത്തിനു വഴങ്ങാതിരുതിരുന്നതിനാലാണു തനിക്കെതിരേ കള്ളക്കേസ് നല്‍കിയതെന്നും യുവതി പറഞ്ഞു.
ഒരു ജമാഅത്ത് ഭാരവാഹി തന്നോട് മോശമായി പെരുമാറിയതായും ഇദ്ദേഹമാണ് ഈ പണം നഷ്ടപ്പെട്ടതിന് ഉത്തരവാദിയെന്നും യുവതി വ്യക്തമാക്കി. ജമാഅത്ത് ഭാരവാഹികളായ മറ്റു മൂന്നു പേര്‍ക്കെതിരെയും യുവതി ആരോപണങ്ങള്‍ ഉന്നയിച്ചു. ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയെത്തുടര്‍ന്നു കൊച്ചുകുട്ടികളും വൃദ്ധയായ മാതാവും ഉള്‍പ്പെടുന്ന തങ്ങളുടെ കുടുംബത്തെ പൊലിസ് നിരന്തരം വേട്ടയാടിയതായും ഇതിന്റെ പേരില്‍ നാട്ടില്‍ ഇറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും യുവതി പറഞ്ഞു.
മാനഹാനി മൂലം കുടുംബം ആത്മഹത്യയുടെ വക്കിലാണെന്നും ഇവര്‍ വ്യക്തമാക്കി. ഗള്‍ഫിലായിരുന്ന യുവതിയുടെ ഭര്‍ത്താവ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. തുടര്‍ന്നാണു യുവതിയും ഭര്‍ത്താവും കോട്ടയത്തെത്തി വാര്‍ത്താസമ്മേളനത്തിനു ശേഷം ജില്ലാ പോലിസ് മേധാവിയ്ക്കു പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സേവന മികവിന് ആദരവുമായി സഊദി; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

ലബനനിലെ ഹിസ്‌ബുല്ല ശക്‌തികേന്ദ്രങ്ങളിൽ ഇസ്രാഈൽ ആക്രമണം; 182 പേർ കൊല്ലപ്പെട്ടു, 700 ലേറെ പേർക്ക് പരിക്കേറ്റു

International
  •  3 months ago
No Image

ഓണാവധിക്ക് അടച്ച സ്‌കൂളില്‍ മോഷണം; നഷ്ടപ്പെട്ടത് ഒമ്പത് ലാപ്‌ടോപ്പും കാമറയും; പ്രതികളിലൊരാള്‍ പിടിയില്‍

crime
  •  3 months ago
No Image

തീപിടിത്തത്തിന് സാധ്യത; ഈ പവര്‍ ബാങ്ക് മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് സഊദി

Saudi-arabia
  •  3 months ago
No Image

മലപ്പുറത്ത് എംപോക്‌സ് ക്ലേഡ് 1 ബി സ്ഥിരീകരിച്ചു; അതിവേഗ വ്യാപനമുള്ള വകഭേദം, ഇന്ത്യയില്‍ സ്ഥിരീകരിക്കുന്നത് ആദ്യം

Kerala
  •  3 months ago
No Image

ഷാർജയിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുന്നു

uae
  •  3 months ago