കിര്‍ടാഡ്സില്‍ പത്ത് ഒഴിവുകള്‍
തിരുവനന്തപുരം: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിര്‍ടാഡ്‌സില്‍ ആന്ത്രപ്പോളജി റിസര്‍ച്ച് അസിസ്റ്റന്റിന്റെ പത്ത് താല്‍ക്കാലിക ഒഴിവുകളുണ്ട്.
ആന്ത്രപ്പോളജിയില്‍ കുറഞ്ഞത് രണ്ടാം ക്ലാസോടെ അംഗീകൃത സര്‍വകലാശാലയില്‍ നിന്നു ലഭിച്ച ബിരുദാനന്തര ബിരുദം, ഒരു അംഗീകൃത സര്‍വകലാശാല-അംഗീകൃത സ്ഥാപനം സര്‍ക്കാര്‍ വകുപ്പില്‍ നിന്നുള്ള പട്ടിക വിഭാഗ മേഖലയില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത ഗവേഷണ പരിചയം എന്നിവയാണ് യോഗ്യതകള്‍. പ്രതിമാസം പതിനേഴായിരം രൂപ, ഓണറേറിയവും മൂവായിരം രൂപ യാത്രാബത്തയും പ്രതിഫലം ലഭിക്കും. നിയമന കാലാവധി ഒരു വര്‍ഷം.
അപേക്ഷകര്‍ക്ക് 2016 ജനുവരി ഒന്നിന് 40 വയസില്‍ കൂടുവാന്‍ പാടില്ല.
അപേക്ഷകള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡയരക്ടര്‍, കിര്‍ടാഡ്‌സ്, ചേവായൂര്‍ പി.ഒ കോഴിക്കോട് 673 017 എന്ന വിലാസത്തില്‍ ഡിസംബര്‍ 14ന് വൈകിട്ട് അഞ്ചിനു മുന്‍പ് ലഭിക്കണം. അപേക്ഷ അയക്കുന്ന കവറിനു പുറത്ത് റിസര്‍ച്ച് അസിസ്റ്റന്റ് (ആന്ത്രപ്പോളജി) തസ്തികയിലേക്കുളള അപേക്ഷ എന്ന് രേഖപ്പെടുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."