HOME
DETAILS
MAL
ബദല്‍ സംവിധാനമാകും വരെ പഴയ കറന്‍സി അനുവദിക്കണം: ഐ.എന്‍.എല്‍.
backup
November 17 2016 | 19:11 PM
കോഴിക്കോട്: കറന്‍സികള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിമൂലം പൊതുജനം അനുഭവിക്കുന്ന പ്രയാസം ലഘൂകരിക്കാന്‍ ബദല്‍ സംവിധാനമാകും വരെ പഴയ കറന്‍സികള്‍ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ഐ.എന്‍.എല്‍. ദേശീയ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍ കോവില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ നികുതിയുള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ഇടപാടുകള്‍ക്കും സമയം നീട്ടി നല്‍കിയത് മാതൃകാപരമാണ്.
കള്ളപ്പണത്തിനെതിരേയുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയെ അല്ല, അത് നടപ്പിലാക്കിയ രീതിയെയാണ് വിമര്‍ശിക്കുന്നത്. കള്ളപ്പണവേട്ടയെക്കുറിച്ച് രോമാഞ്ചം കൊള്ളിക്കുന്ന പ്രസംഗങ്ങള്‍ നടത്തുകയും അതേസമയം തട്ടിപ്പു കച്ചവടക്കാരനായ ഗൗതം അദാനിയെപ്പോലുള്ള കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുകയും ചെയ്യുന്ന നരേന്ദ്രമോദിയുടെ നിലപാട് ഇരട്ടത്താപ്പാണ്. അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."