തലമുറകള്‍ക്ക് ടൈപ്പിങ് പരിശീലിപ്പിച്ച ജോസ് മാഷിന് ശിഷ്യരുടെയും നാടിന്റെയും വിട
കൊണ്ടോട്ടി: അരനൂറ്റാണ്ട് കാലം തലമുറകള്‍ക്ക് ടൈപ്പിങ് പഠനം പരിശീലിപ്പിച്ച ജോസ് മാഷിന് നാടിന്റെ വിട. കൊണ്ടോട്ടിയില്‍ ആദ്യമായി ഖാസിയാരകം പരിസരത്ത് ടൈപ്പറേറ്റിങ് പരിശീലനത്തിന് തുടക്കമിട്ട എറണാകുളം ഞാറക്കല്‍ സ്വദേശിയായ കെ.എല്‍ ജോസ് എന്ന നാട്ടുകാരുടെ ജോസ് മാഷാണ് കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. ജോസ് മാഷിന്റെ ടക്..ടക്...എന്ന ടൈപ്പറേറ്റിങ് മെഷിനുകളുടെ ശബ്ദ്ം കൊണ്ടോട്ടിയുടെ വളര്‍ച്ചക്കൊപ്പം മുഴങ്ങികേട്ട ശബ്ദമായിരുന്നു.
കൊണ്ടോട്ടി ഖാസിയാരകത്തെ വാടകകെട്ടിടത്തിലാണ് ജോസ് മാഷ് ടൈപ്‌റേറ്റിങ് സെന്റര്‍ ആരംഭിച്ചത്. കോഴിക്കോട് ഹോട്ടലില്‍ മാനേജറായി ജോലി ചെയ്ത സമയത്താണ് കൊണ്ടോട്ടിയില്‍ കുടുംബത്തോടൊപ്പം എത്തുന്നത്. മലയാളം, ഇംഗ്ലീഷ്, അറബി, ഹിന്ദി ഭാഷകളിലെല്ലാം ടൈപ്പിങില്‍ നിപുണനായ ജോസ് മാഷര്‍ക്ക് ആയിരത്തിലേറെ ശിഷ്യഗണങ്ങളുണ്ട്. എസ്.എസ്.എല്‍.സി കഴിയുന്ന തലമറ ആദ്യം പരിചയപ്പെട്ട തൊഴില്‍ അന്വേഷണ കോഴ്‌സായിരുന്ന ജോസ് മാഷ് ആരംഭിച്ച സ്‌കൂള്‍ ഓഫ് കൊമേഴ്‌സ് എന്ന ടൈപ്പിങ് സെന്റര്‍. കംപ്യൂട്ടര്‍ പ്രചരിക്കാത്ത കാലത്ത് മാഷിന്റെ സ്ഥാപനം വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു.
ആദ്യ കാലത്ത് ഗള്‍ഫില്‍ ജോലിക്കുള്ള കോഴ്‌സായി ടൈപ്പിങ് പഠിക്കാനുളള യുവാക്കളുടെ ഒഴുക്കായിരുന്നു സെന്ററിലേക്ക്. തീര്‍ത്തും സഹൃദയനായിരുന്ന മാഷ് നാട്ടുകാരുടെ ഇഷ്ട അധ്യാപകന്‍ കൂടിയായിരുന്നു. അറബിയിലടക്കം ടൈപ്പിങ് വശത്താക്കാന്‍ മാഷിന് കഴിഞ്ഞിരുന്നു. കംപ്യൂട്ടറിന്റെ വരവോടെ ടൈപ്പറേറ്റിങ് മെഷീനുകള്‍ എടുത്തുകളഞ്ഞെങ്കിലും തന്റെ സ്ഥാപനം അടച്ചു പൂട്ടാന്‍ അദ്ദേഹം തയാറായിരുന്നില്ല. കൊണ്ടോട്ടി കാളോത്ത് ഷാരോണ്‍ വീട്ടില്‍ ജോസ് മാഷ് ജന്മം കൊണ്ട് എറണാംകുളത്തുകാരനാണെങ്കിലും ജീവിതം കൊണ്ട് എന്നും കൊണ്ടോട്ടിക്കാരനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."