സമാധാന നീക്കത്തില്‍ എല്ലാവരും പങ്കാളികളാകണം: സി.പി.എം
നാദാപുരം: നാടിന്റെ സമാധന തകര്‍ക്കുന്ന സാമൂഹ്യ ദ്രോഹികളെ ഒറ്റപ്പെടുത്താന്‍ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ അഭ്യര്‍ഥിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നാദാപുരം മേഖലയില്‍ വാണിമേല്‍, കുറുവന്തേരി, ചേലക്കാട് തുടങ്ങിയ സ്ഥങ്ങളില്‍ ബോംബക്രമണങ്ങള്‍ നടന്നുവരുന്നു. ഇത്തരം സംഭവങ്ങള്‍ സമാധനത്തിലേക്ക് തിരിച്ചു വരുന്ന നാദാപുരം മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ ഭീതിയും ഭയാശങ്കയും ഉളവാക്കുന്നതിന് ഇടയാക്കിയിരിക്കുകയിട്ടുണ്ട്. വാണിമേലില്‍ ഒക്ടോബര്‍ 29 ന് കുഞ്ഞിരാമന്‍ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി നടന്ന പന്തം കൊളുത്തി പ്രകടനത്തിനുനേരെ നടന്ന ബോംബേറോടെയാണ് പ്രശ്‌നങ്ങള്‍ വ്യാപകമായത്. അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും അക്രമികളള്‍ക്കെതിരേ പൊലിസ് വിട്ടുവീഴ്ച്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്നും പി.മോഹനന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."