നാദാപുരത്തെ ബോംബേറ് അന്വേഷണത്തിന് പ്രത്യേക സംഘം
നാദാപുരം: വളയം പൊലിസ് പരിധിയിലെ വാണിമേല്‍, കുറുവന്തേരി ഭാഗങ്ങളില്‍ തുടര്‍ച്ചയായി നടക്കുന്ന ബോംബേറ് സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഡി.വൈ.എസ്.പി ജെയ്സണ്‍ കെ. എബ്രഹാമിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. വളയം, വാണിമേല്‍ ഭാഗത്തെ ബോംബേറ് കേസിന്റെ അന്വേഷണത്തോടൊപ്പം നാദാപുരത്തെ ചേലക്കാട് ഭാഗങ്ങളില്‍ നടന്ന ബോംബേറ് സംഭവങ്ങളും സംഘം അന്വേഷിക്കും. സര്‍വ്വ കക്ഷി രാഷ്ട്രീയപ്പാര്‍ട്ടി നേതൃത്വത്തിന്റെയും പൊലിസിന്റെയും സമാധാന ശ്രമങ്ങളെയും വെല്ലുവിളിച്ചു രാത്രിയുടെ മറവിലാണ് മേഖലയില്‍ അജ്ഞാത സംഘം വീടുകള്‍ക്ക് നേരെയുള്ള അക്രമം തുടരുകയാണ്. ഇതേ തുടര്‍ന്ന് സംഭവത്തിനു പിന്നിലുള്ള ശക്തികളെ കണ്ടെത്താന്‍ പൊലിസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. താമരശ്ശേരിയില്‍ ജോലി ചെയ്യുന്ന ജെയ്സണ്‍ കെ. എബ്രഹാഹാം അടുത്ത ദിവസം തന്നെ നാദാപുരത്തെത്തി അന്വേഷണം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."