ഇടവേളയ്ക്കു ശേഷം വീണ്ടും ബോംബേറ്
വാണിമേല്‍: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വാണിമേലില്‍ വീണ്ടും ബോംബേറ്. സി.പി.എം ലോക്കല്‍ സെക്രട്ടറി ടി. പ്രദീപ് കുമാറിന്റെ വീടിനു നേരെയാണ് ഇന്നലെ ബോംബേറുണ്ടായത്. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് ഉഗ്ര ശേഷിയുള്ള രണ്ടു ബോംബുകള്‍ വീടിനു നേരെ എറിഞ്ഞത്.
സ്ഫോടനത്തില്‍ വീടിന്റെ ജനല്‍ ചില്ലുകളും ഗ്രാനൈറ്റും തകര്‍ന്നു. രണ്ടു മണി വരെ ഇവിടങ്ങളില്‍ ലീഗ് സി.പി.എം പ്രവര്‍ത്തകര്‍ സംയുക്തമായി കാവലിരുന്നിരുന്നു. ജാഗ്രത സമിതി പ്രവര്‍ത്തകര്‍ സ്ഥലം വിട്ടതിനു ശേഷമാണ് അക്രമി സംഘമെത്തിയത്. വാണിമേല്‍ ഗ്രാമ പഞ്ചായത് ഓഫിസ് ഹാളില്‍ ചേര്‍ന്ന സമാധാന കമ്മിറ്റി സംഭവത്തെ അപലപിച്ചു. സമാധാന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം നാല് മണിക്ക് ഭൂമിവാതുക്കലില്‍ സര്‍വ്വകക്ഷി സമാധാന സന്ദേശ റാലിയും പൊതുയോഗവും നടക്കും. പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ഒ.സി ജയന് അധ്യക്ഷനായി. പി. മോഹനന് മാസ്റ്റര്‍, അഹ്മദ് പുന്നക്കല്‍, സി.കെ സുബൈര്‍, എന്‍.കെ മൂസ മാസ്റ്റര്‍, ടി. പ്രദീപ്കുമാര്‍, ടി.പി കുമാരന്, അഷ്റഫ് കൊട്ടാല, എം.കെ മജീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."