കരുണയില്ലാതെ ആശുപത്രികള്‍
കോഴിക്കോട്: പഴയ നോട്ട് സ്വീകരിക്കുന്നതില്‍നിന്ന് ആശുപത്രികളും പിന്‍വാങ്ങിയതോടെ രോഗികള്‍ വലയുന്നു. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ തന്നെ മിക്ക ആശുപത്രികളും പഴയ നോട്ട് സ്വീകരിക്കുന്നില്ല. ആശുപത്രികള്‍ക്കും ഏതാനും അവശ്യമേഖലയിലും ഇളവ് നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടു പോലും കടുത്ത മനുഷ്യത്വരഹിതമായ നിലപാടുമായി ആശുപത്രി അധികൃതര്‍ മുന്നോട്ടുപോകുകയാണ്.
ഇതിനാല്‍ മരുന്നു വാങ്ങാനും ചികിത്സയ്ക്കും പണം കെട്ടിവയ്ക്കാനാകാതെ സാധാരണക്കാരായ നൂറുകണക്കിന് രോഗികളാണ് ഓരോ ദിവസവും ദുതിരമനുഭവിക്കുന്നത്. സ്വാകാര്യ ആശുപത്രികളാണ് പ്രധാനമായും പുതിയ നോട്ടുകള്‍ക്കു വേണ്ടി വ്യവസ്ഥകള്‍ കര്‍ശനമാക്കിയത്. വിവിധ സ്ഥലങ്ങളില്‍ പഴയ നോട്ട് സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരുമായി രോഗികളുടെ ബന്ധുക്കള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതും നിത്യസംഭവമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."