HOME
DETAILS
MAL
വെള്ളക്ഷാമം; ഞാറ്റടി ആശങ്കയില്‍
backup
November 18 2016 | 06:11 AM
പുതുനഗരം: കിണല്വെള്ളം ഉപയോഗിച്ച് ഞാറ്റടി തയ്യാറാക്കിയ കര്‍ഷകര്‍ ഇത് നടുന്നതിനുള്ള വെള്ളമില്ലാത്തതിനാല്‍ പ്രതിസന്ധിയിലായി. പെരുവെമ്പ്, കൊടുവായൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ഞാറ് നടീല്‍ പ്രതിസന്ധിയായിട്ടുള്ളത്.
പണത്തിന്റെ ലഭ്യതകുറവുള്ളതിനാല് ഞാറ് നടീല്‍ നിര്‍ത്തിവെച്ചിരുന്നത് താല്‍ക്കാലികമായി പുനസ്ഥാപിച്ചെങ്കിലും പായഞാറ്റടി തയ്യാറാക്കിയ പാടങ്ങളില്‍നിന്നും കൊയ്ത്ത് യന്ത്രത്തിന്റെ സഹായത്തോടെ ഞാറ് നടുന്നതിനുള്ള വെള്ളം പാടങ്ങളിലേക്ക് എത്തിക്കുവാനാകാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. കിണറുകളിലും കുളങ്ങളിലും വെള്ളത്തിന്റെ അളവ് കുറഞ്ഞതിനാലാണ് യന്ത്രനടീല്‍ സ്തംഭനത്തിലായത്. മഴ എത്രയും വേഗത്തില്‍ ലഭിച്ചില്ലെങ്കില്‍ 45 ഏക്കര്‍ നെല്‍പാടങ്ങളിലേക്കുള്ള പായഞാറ്റടി നടത്താനാവാതെ വന്നഷ്ടമുണ്ടാകുമെന്ന ഭീതിയിലാണ് കൊടുവായൂരിലെ നെല്‍കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."