സി.പി.എം സായാഹ്ന ധര്‍ണകള്‍ നടത്തി
മണലൂര്‍: നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് സി.പി.എം ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സെന്ററുകളില്‍ സായാഹ്ന ധര്‍ണ്ണകള്‍ നടന്നു. മുല്ലശ്ശേരിയില്‍ ജില്ല സെക്രട്ടറിയേറ്റ് അംഗം മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രടറി കെ.എസ് ശിവദാസന്‍ അധ്യക്ഷനായി. കെ.പി ആലി സ്വാഗതം പറഞ്ഞു. കാഞ്ഞാണിയില്‍ ഏരിയാ സെക്രട്ടറി ടി.വി ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രടറി കെ.ആര്‍ പ്രവില്‍ സ്വാഗതം പറഞ്ഞു. എന്‍.ആര്‍.എസ് ബാബു അധ്യക്ഷനായി. പാവറട്ടിയില്‍ സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് വി.ജി സുബ്രഹ്മണ്യന്‍ ഉദ്ഘാടം ചെയ്തു. വി.എസ് ശേഖരന്‍ സ്വാഗതം പറഞ്ഞു. പി.പി ജോസ് അധ്യക്ഷനായി.
തൈക്കാട് സി.ഐ.ടി.യു ഏരിയാ സെക്രട്ടറി സി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. സി.കെ സദാനന്ദന്‍ അധ്യക്ഷനായി. എം.എ ഷാജി സ്വാഗതം പറഞ്ഞു. എവെള്ളിയില്‍ ഏരിയാ കമ്മിറ്റിയംഗം പി.എ രമേശന്‍ ഉദ്ഘാടനം ചെയ്തു. കെ.എം പരമേശ്വരന്‍ അധ്യക്ഷനായി. ടി.കെ ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ചിറ്റാട്ടുകരയില്‍ ലോക്കല്‍ സെക്രട്ടറി പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. വി.ആര്‍ സന്തോഷ് സ്വാഗതം പറഞ്ഞു. സി.എഫ് രാജന്‍ അധ്യക്ഷനായി. അന്നകരയില്‍ മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. മഹിള അസോസിയേഷന്‍ ഏരിയാ സെക്രട്ടറി ഗീത ഭരതന്‍ അധ്യക്ഷയായി. എ.ആര്‍ സുഗുണന്‍ സ്വാഗതം പറഞ്ഞു.
വെങ്കിടങ്ങില്‍ ലോക്കല്‍ സെക്രടറി ടി.ഐ സുരേഷ് ഉദ്ഘാടനം ചെയ്തു. ഇ.വി പ്രദീഷ് സ്വാഗതം പറഞ്ഞു. കെ.എ ബാലകൃഷ്ണന്‍ അധ്യക്ഷനായി. കാരമുക്കില്‍ ഏരിയാ കമ്മിറ്റിയംഗം വി.എന്‍ സുര്‍ജിത്ത് ഉദ്ഘാടനം ചെയ്തു. എം.വി ഷാജി അധ്യക്ഷനായി. വി.വി സജീന്ദ്രന്‍ സ്വാഗതം പറഞ്ഞു. അരിമ്പൂരില്‍ കെ.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ രഘുനാഥന്‍ അധ്യക്ഷനായി. കെ.ആര്‍ ബാബുരാജ് സ്വാഗതം പറഞ്ഞു. അന്തിക്കാട് എ.വി ശ്രീവത്സന്‍ ഉദ്ഘാടനം ചെയ്തു. ടി.ഐ ചാക്കൊ അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ മണലൂര്‍ ബ്ലോക്ക് സെക്രട്ടറി എ.കെ അഭിലാഷ് സ്വാഗതം പറഞ്ഞു. അന്തിക്കാട് സെന്ററിലെ ധര്‍ണക്ക് ശേഷം മോദിയുടെ കോലവുമേന്തി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ശേഷം അന്തിക്കാട് സെന്ററില്‍ പ്രതിഷേധ സൂചകമായി മോദിയുടെ കോലം കത്തിച്ചു.
കുന്നംകുളം: സി.പി.എം കടവല്ലൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിച്ചു. കല്ലുപുറം സെന്ററിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ നടന്ന ധര്‍ണ കുന്നംകുളം സി.പി.എം ഏരിയ സെക്രട്ടറി ടി.കെ വാസു ഉദ്ഘാടനം ചെയ്തു. സി.പി.എം കുന്നംകുളം ഏരിയ കമ്മിറ്റി അംഗം കൊച്ചനിയന്‍ അധ്യക്ഷനായി. നോര്‍ത്ത്‌ലോക്കല്‍ സെക്രട്ടറി കെ.അജിത്കുമാര്‍, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് പി.ഐ രാജേന്ദ്രന്‍, കടവല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് മുഹമ്മദ് ഹനീഫ സംസാരിച്ചു.
പെരുമ്പിലാവ്: സി.പി.എം പഴഞ്ഞി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിച്ചു. ധര്‍ണ സി.പി.എം ഏരിയ കമ്മിറ്റി അംഗം എം.ബാലാജി ഉദ്ഘാടനം ചെയ്തു. പഴഞ്ഞി ലോക്കല്‍ സെക്രട്ടറി എന്‍.കെ ഹരിദാസന്‍ അധ്യക്ഷനായി. കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ സദാനന്ദന്‍ മാസ്റ്റര്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ബാബു പുലിക്കോട്ടില്‍, വി.സി ഷാജന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ ഗംഗാധരന്‍, എ.എ മണികണ്ഠന്‍, പി.കെ കൗസല്യ നേതൃത്വം നല്‍കി.
വാടാനപ്പള്ളി: തളിക്കുളം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിക്കുളം സെന്ററില്‍ നടത്തിയ ധര്‍ണ്ണ സി.പി.എം ഏരിയ കമ്മിറ്റിയംഗം എം.എ ഹാരിസ്ബാബു ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രജനി അധ്യക്ഷയായി. തളിക്കുളം ലോക്കല്‍ സെക്രട്ടറി കെ.സി പുരുഷോത്തമന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ ബാബു, ഇ.പി.കെ സുഭാഷിതന്‍, പി.കെ വാസുദേവന്‍ പ്രസംഗിച്ചു.
എരുമപ്പെട്ടി: എരുമപ്പെട്ടി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നെല്ലുവായ് സെന്ററില്‍ നടന്ന ധര്‍ണ ഏരിയ കമ്മറ്റി അംഗം ഒ.ബി.സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയതു. ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ.എം.അഷറഫ് അധ്യക്ഷനായി, പി.ടി.ജോസഫ്, ടി.കെ.ശിവന്‍, കെ.സി.ഫ്രാന്‍സീസ്, കുഞ്ഞുമോന്‍ കരിയന്നൂര്‍, ടി.കുട്ടികൃഷ്ണന്‍ പങ്കെടുത്തു. കടങ്ങോട് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വെള്ളറക്കാട് മനപ്പടി സെന്ററില്‍ നടന്ന ധര്‍ണ്ണ ഏരിയ കമ്മറ്റി അംഗം പി.എസ്.പ്രസാദ് ഉദ്ഘാടനം ചെയതു. ലോക്കല്‍ കമ്മറ്റി അംഗം രമണി രാജന്‍ അധ്യക്ഷയായി, ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.ഇ.ബാബു, എ.എം.മുഹമ്മദ്കുട്ടി, എം.ടി.വേലായുധന്‍, യു.വി.ഗിരീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."