HOME
DETAILS

ഭക്ഷണം കഴിച്ച് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാം!

  
backup
November 18 2016 | 20:11 PM

21553663

കൊളസ്‌ട്രോള്‍ നിയന്ത്രണത്തില്‍ ഭക്ഷണം തന്നെ ഔഷധമാക്കി മാറ്റാവുന്നതാണ്.  എന്നാല്‍ കൊതിപ്പിക്കുന്ന നിറവും രുചിയുമായി കൂണുപോലെ മുളച്ചുപൊന്തുന്ന ഫാസ്റ്റ്ഫുഡ് കടകള്‍ മലയാളിയെ അതിവേഗം കൊളസ്‌ട്രോളിന്റെ പിടിയിലേക്ക് വഴിനടത്തുന്ന കാഴ്ചയാണ് ഇന്നുള്ളത്.

പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുന്ന കൊഴുപ്പുകുറഞ്ഞ ഭക്ഷണരീതി ശീലമാക്കണം.  ദിവസവും മുഖ്യാഹാരത്തിന് മുന്‍പ് വേവിക്കാത്ത പച്ചക്കറിയുടെ സാലഡ് വളരെയധികം ഗുണം ചെയ്യും.  
പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും നാരിന്റെ കലവറയാണ്. കഴിക്കുന്ന ഭക്ഷണത്തില്‍നിന്നും കൊളസ്‌ട്രോള്‍ ഘടകങ്ങളെ ആഗിരണം ചെയ്ത് പുറന്തള്ളാന്‍ സഹായിക്കുന്നത് നാരുകളാണ്.


സാധാരണ ഒരാള്‍ 300 മില്ലി ഗ്രാമില്‍ കൂടുതല്‍ അളവില്‍ കൊളസ്‌ട്രോള്‍ കഴിക്കരുത്.  കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണെങ്കില്‍ 200 മില്ലിഗ്രാമില്‍ താഴെയുള്ള അളവില്‍ മാത്രം കൊളസ്‌ട്രോള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക.

 

good-cholesterol


ഭക്ഷണത്തില്‍നിന്ന്


മാംസ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുമ്പോള്‍ നേരിട്ട് കൂടുതല്‍ കൊഴുപ്പ് രക്തത്തിലെത്തുന്നു.
അപ്പോള്‍ കരളിലെ കൊഴുപ്പുല്‍പാദനം തനിയെ കുറയുന്നു.  കൂടുതലായി എത്തുന്ന കൊഴുപ്പുഘടകങ്ങള്‍ ചര്‍മ്മപാളികള്‍ക്കടിയില്‍ ഒരു പുതിയ കൊഴുപ്പുപാളിയായി (സബ്ക്യൂട്ടേനിയസ് ഫാറ്റ്) സംഭരിക്കപ്പെടും.  ഭക്ഷണത്തിലൂടെ കൊളസ്‌ട്രോള്‍ ക്രമാതീതമായി വന്നെത്തിയാല്‍ സന്തുലിതാവസ്ഥ താളംതെറ്റുന്നു.
ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന കൊളസ്‌ട്രോളിന്റെ പ്രാധാന്യം വിലയിരുത്തുന്ന പല പഠനറിപ്പോര്‍ട്ടുകളും ഉണ്ട്.  പെന്‍സില്‍വേനിയ യൂണിവേഴ്‌സിറ്റിയിലെ ഡോ. എഫ്.എച്ച്. മാറ്റ്‌സണ്‍ നടത്തിയ പഠനങ്ങളില്‍,ആദ്യം കൊളസ്‌ട്രോള്‍ അല്‍പം പോലും അടങ്ങിയിട്ടില്ലാത്ത ഭക്ഷണം കഴിച്ചവര്‍ പിന്നീട് ഭക്ഷണത്തില്‍ 317 മില്ലിഗ്രാം കൊളസ്‌ട്രോള്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അവരുടെ രക്തത്തിലെ പൊതുവായ കൊളസ്‌ട്രോള്‍ 25 ശതമാനം ഉയരുന്നതായി കണ്ടു.

 


ഒറിഗണ്‍ ഹെല്‍ത്ത് യൂണിവേഴ്‌സിറ്റിയിലെ ഡോ. വില്യം കോണര്‍ പ്രധാനമായി മാംസേതര ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്ന മെക്‌സിക്കോയിലെ താരാഹുമാറാ വര്‍ഗക്കാരായ റെഡ് ഇന്ത്യക്കാരിലാണ് പഠനം നടത്തിയത്. 1020 മില്ലിഗ്രാം കൊളസ്‌ട്രോള്‍ അടങ്ങുന്ന മുട്ട വിഭവങ്ങള്‍ അവര്‍ക്ക് അഞ്ച് ആഴ്ചക്കാലം നല്‍കി.
പഠനാവസാനം രക്തം പരിശോധിച്ചപ്പോള്‍ 'ചീത്ത' എല്‍.ഡി.എല്‍ കൊളസ്‌ടോള്‍ 39 ശതമാനം വര്‍ധിച്ചതായി കാണുകയുണ്ടായി.  ഇങ്ങനെ നിരവധി പഠനറിപ്പോര്‍ട്ടുകള്‍ ഭക്ഷണത്തിലടങ്ങിയിരിക്കുന്ന കൊളസ്‌ട്രോളിന്റെ ഭവിഷ്യത്തുകള്‍ സ്ഥിരീകരിക്കുന്നുണ്ട്.

 


സമ്പാദിക്കുന്ന പണത്തിന്റെ നല്ലൊരു ഭാഗം ഭക്ഷണത്തിനായി വിനിയോഗിക്കുന്ന,  എന്തും എപ്പോഴും വിഴുങ്ങാന്‍ ആര്‍ത്തി കാണിക്കുന്ന, ഭക്ഷണത്തോട് അമിതമായ ആവേശം കാണിക്കുന്ന മുനുഷ്യനെ മാരകമായ പല രോഗങ്ങളും കാത്തിരിക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യത്തിന് നേരെ മുഖംതിരിക്കരുത്.
ഫൈബര്‍ (നാര്) കൂടുതലുള്ള വിവിധ ആഹാരങ്ങള്‍
റാഗി, തവിടു കളയാത്ത അരി, തവിടു കളയാത്ത ഗോതമ്പുപൊടി, ഓട്‌സ്, ബാര്‍ലി, തൊലിയോടുകൂടിയ പയറുവര്‍ഗങ്ങള്‍, ബീറ്റ്‌റൂട്ട്,  കാരറ്റ് സോയാബീന്‍, ചേന, ചേമ്പ്, കറിവേപ്പില, ചേമ്പില, മുരിങ്ങയില, ചീരയില, വഴുതനങ്ങ, ബീന്‍സ്, മുരിങ്ങ, വെണ്ട, സവാള, തേങ്ങാ പീര, നിലക്കടല, ഉലുവ, മല്ലി, പേരയ്ക്ക, നെല്ലിക്ക, ചക്ക, ആപ്പിള്‍, സപ്പോട്ട, ഉലുവ, മല്ലി.


കൊളസ്‌ട്രോളിന്റെ
കര്‍ശന നിയന്ത്രണം


ഹൃദ്രോഗം, പക്ഷാഘാതം എന്നിവ വന്നവര്‍, അമിതവണ്ണം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ ഒന്നിച്ചുള്ളവര്‍, പാരമ്പര്യമായി ഹൃദ്രോഗം വരാന്‍ സാധ്യത കൂടുതല്‍ ഉള്ളവര്‍ ഇവ രെല്ലാം കൊളസ്‌ട്രോളിന്റെ കാര്യത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതാണ്.  
ഭക്ഷണക്രമീകരണത്തിലൂടെയും നിരന്തര വ്യായാമങ്ങളിലൂടെയും നല്ല മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കും.



ഭക്ഷണപദാര്‍ഥങ്ങളിലെ  കൊളസ്‌ട്രോളിന്റെ അളവ് (മില്ലിഗ്രാമില്‍)


പഴങ്ങള്‍    -    0
പച്ചക്കറികള്‍    -    0
പാടമാറ്റിയ പാല്‍    -    5
ഐസ്‌ക്രീം    -    54
ചിക്കന്‍ തൊലിയില്ലാതെ    -     60
ചിക്കന്‍ തൊലിയോടുകൂടി    -     80
പന്നിയിറച്ചി    -    85
ആട്ടിറച്ചി    -    90
പോത്തിറച്ചി    -    95
ഞണ്ട്    -    120
ഹൃദയം    -    150
ചെമ്മീന്‍    -    151
മുട്ട    -    250
വെണ്ണ (84% ഫാറ്റ്    -    280
നെയ്യ് (100% ഫാറ്റ്)    -    315
ലിവര്‍    -    400
കിഡ്‌നി    -    400
തലച്ചോറ്    -    2300

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago