HOME
DETAILS

ആരും ശരിയല്ലെന്ന് 8221 പേര്‍ !

  
backup
May 20 2016 | 01:05 AM

%e0%b4%86%e0%b4%b0%e0%b5%81%e0%b4%82-%e0%b4%b6%e0%b4%b0%e0%b4%bf%e0%b4%af%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-8221-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d

കൊല്ലം: ജില്ലയിലെ 11 മണ്ഡലങ്ങളിലെയും സ്ഥനാര്‍ഥികളില്‍ വിശ്വാസം നഷ്ടപ്പെട്ട് നോട്ടയ്ക്ക് വോട്ട് ചെയ്തത് 8221 പേര്‍. സംസ്ഥാനത്തൊട്ടാകെ 103580 പേര്‍ നോട്ടയ്ക്ക് വോട്ട് ചെയ്തതായാണ് കണക്ക്. ജില്ലയിലെ മുന്നണികള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ വോട്ട് പിടിച്ചതും നോട്ട തന്നെയാണ്.  
കൊട്ടാരക്കര മണ്ഡലത്തില്‍ നോട്ടയ്ക്ക് നാലാം സ്ഥാനം ലഭിച്ചു. കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ മണ്ഡലങ്ങളില്‍ അഞ്ചാം സ്ഥാനവും. കുന്നത്തൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ നോട്ടയ്ക്ക് കുത്തിയത്. 1051 പേര്‍. കുറവ് പത്തനാപുരത്തും. 454 പേര്‍. കരുനാഗപ്പള്ളി(590), ചവറ(667), കൊട്ടാരക്കര(742), പുനലൂര്‍(888), ചടയമംഗലം(699), കുണ്ടറ(687), കൊല്ലം(889), ഇരവിപുരം(950), ചാത്തന്നൂര്‍(604) എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളില്‍ നോട്ടയുടെ വോട്ടുകള്‍. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതലാണ് വോട്ടിങ്ങ് യന്ത്രത്തില്‍ നോട്ട ഏര്‍പ്പെടുത്തുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വോട്ടര്‍മാര്‍ക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാനായി വോട്ടിങ്ങ് യന്ത്രത്തില്‍ ചേര്‍ത്ത ബട്ടണ്‍ ആണിത്. നണ്‍ ഓഫ് ദി എബൗവ് എന്നതിന്റെ ചുരുക്കപ്പേരാണ് നോട്ട.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  17 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  17 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  17 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  17 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  17 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  17 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  17 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  17 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  17 days ago