HOME
DETAILS

ലോറിത്തൊഴിലാളി സമരം ചേളാരി ഐ.ഒ.സി പ്ലാന്റ് പ്രവര്‍ത്തനം ഭാഗികമായി മുടങ്ങി

  
backup
November 18, 2016 | 9:36 PM

%e0%b4%b2%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%9a%e0%b5%87%e0%b4%b3%e0%b4%be


തേഞ്ഞിപ്പലം: ലോറിത്തൊഴിലാളികള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പാചക വാതക ഫില്ലിങ് പ്ലാന്റ് പ്രവര്‍ത്തനം ഭാഗികമായി മുടങ്ങി. വ്യാഴാഴ്ച രാത്രി സിലിണ്ടറുകള്‍ കയറ്റുമാന്‍ ഒരു ലോറിയില്‍ താല്‍ക്കാലികക്കാരനായ ഡ്രൈവര്‍ എത്തിയതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത് . ഈ ഡ്രൈവറെ പ്ലാന്റിലെ ബി.എം.എസ് തൊഴിലാളികള്‍ തടഞ്ഞിരുന്നു. തര്‍ക്കത്തെ  തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ടരയോടെ തന്നെ  പ്ലാന്റ് പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു.
        ഡ്രൈവറെ തടഞ്ഞതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ സി.ഐ.ടി.യു തൊഴിലാളികള്‍ ജോലിക്ക് കയറിയില്ല. ബി.എം.എസ്, ഐ.എന്‍.ടി.യു.സി വിഭാഗക്കാര്‍ മാത്രം ജോലിക്ക് എത്തിയതിനാല്‍ പ്ലാന്റ് പ്രവര്‍ത്തനം ഭാഗികമായി. പ്ലാന്റ് മാനേജരുമായി തൊഴിലാളി സംഘടനാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഉച്ചയോടെ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമായതും പ്ലാന്റ് പ്രവര്‍ത്തനം സാധാരണ ഗതിയിലായതും.
 പ്ലാന്റ് പ്രവര്‍ത്തനം ഭാഗികമായി  തടസപ്പെട്ടതോടെ വെള്ളിയാഴ്ച രാവിലത്തെ ഷിഫ്റ്റില്‍  25 ലോഡാണ് അയച്ചത്. 60 ലോഡ് സിലിണ്ടറുകള്‍ കയറ്റി അയക്കേണ്ട സ്ഥാനത്താണിത്.  അതിനിടെ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും പ്ലാന്റ് പ്രവര്‍ത്തനം മുടങ്ങാതിരിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് പ്ലാന്റ് അധികൃതരും, തൊഴിലാളി സംഘടനാ ഭാരവാഹികളും ആവശ്യപ്പെട്ടു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് യൂണിഫോം ധരിക്കാൻ മൂന്ന് വയസുകാരിക്ക് ആ​ഗ്രഹം: യൂണിഫോം മാത്രമല്ല, ആ വേഷത്തിൽ ഒന്ന് കറങ്ങി വരുക കൂടി ചെയ്യാമെന്ന് ദുബൈ പൊലിസ്

uae
  •  7 minutes ago
No Image

വലിയ വിലക്കുറവുകൾ വാഗ്ദാനം ചെയ്തു നടക്കുന്ന ഓൺലൈൻ തട്ടിപ്പുകൾ: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ

oman
  •  33 minutes ago
No Image

സബാഹ് അൽ-സലേമിലെ വീടിനുള്ളിൽ അത്യാധുനിക സൗരങ്ങളോടെ കഞ്ചാവ് കൃഷി; പ്രതി പിടിയിൽ

latest
  •  an hour ago
No Image

യുഎഇയിലെ ഇന്നത്തെ സ്വര്‍ണം, വെള്ളി, ഇന്ധന നിരക്ക്; ദിര്‍ഹം - രൂപ വ്യത്യാസവും പരിശോധിക്കാം | UAE Market on October 25

uae
  •  an hour ago
No Image

എട്ടാം തവണയും വീണു, ഇതാ ഹെഡിന്റെ യഥാർത്ഥ അന്തകൻ; ബുംറക്കൊപ്പം ഡിഎസ്പി സിറാജ്

Cricket
  •  2 hours ago
No Image

യുഎഇ: നവംബറിൽ പെട്രോൾ വില കുറയാൻ സാധ്യത

uae
  •  2 hours ago
No Image

ഒറ്റ റൺസ് പോലും നേടാതെ സച്ചിനും ദ്രാവിഡിനുമൊപ്പം; ചരിത്രം സൃഷ്ടിച്ച് രോ-കോ സംഖ്യം

Cricket
  •  2 hours ago
No Image

ശബരിമലയിൽ നിന്ന് കൊള്ളയടിച്ച് ഉണ്ണികൃഷ്‌ണൻ പോറ്റി വിറ്റ സ്വർണം ബെല്ലാരിയിൽ കണ്ടെത്തി

Kerala
  •  3 hours ago
No Image

വീണ്ടും റെക്കോർഡ്; ചരിത്ര നേട്ടത്തിൽ മിന്നിതിളങ്ങി മെസിയുടെ കുതിപ്പ്

Football
  •  3 hours ago
No Image

യു.എസ് ഭീഷണിക്ക് പിന്നാലെ റഷ്യയെ കൈവിട്ട മുകേഷ് അംബാനി സൗദിയുമായും ഖത്തറുമായും കൈക്കോര്‍ക്കുന്നു; ഒപ്പുവച്ചത് വമ്പന്‍ കരാറിന്

Saudi-arabia
  •  3 hours ago