HOME
DETAILS

കണക്കില്‍ ഗവേഷണത്തിന് കണക്കിന് സ്‌കോളര്‍ഷിപ്പുകള്‍

  
backup
November 18, 2016 | 9:54 PM

%e0%b4%95%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%a3

മാത്തമാറ്റിക്‌സില്‍ പി.എച്ച്.ഡി, ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി എന്നിവയ്ക്കു സ്‌കോളര്‍ഷിപ്പുകള്‍. കേന്ദ്ര ആണവോര്‍ജ വകുപ്പിനു കീഴിലുള്ള നാഷനല്‍ ബോര്‍ഡ് ഫോര്‍ ഹയര്‍ മാത്തമാറ്റിക്‌സ് (എന്‍.ബി.എച്ച്.എം) ആണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ജോയിന്റ് സ്‌ക്രീനിങ് ടെസ്റ്റിലൂടെയാണ് തിരഞ്ഞെടുപ്പ്. ടെസ്റ്റിനായുള്ള മുന്‍ വര്‍ഷത്തെ ചോദ്യപേപ്പര്‍ മാതൃകകള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. മാത്തമാറ്റിക്‌സില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി നിലവാരത്തിലുള്ള 150 മിനിറ്റ് ദൈര്‍ഘ്യമുള്ള ചെറുവിവരണരീതിയില്‍ ഉത്തരമെഴുതേണ്ട ചോദ്യങ്ങളാണുണ്ടാകുക. 2017 ജനുവരി 21നാണ് ടെസ്റ്റ്.
കൊച്ചി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഗോവ എന്നീ സ്ഥലങ്ങള്‍ ടെസ്റ്റ് സെന്ററുകളായിരിക്കും. ടെസ്റ്റില്‍ യോഗ്യത നേടുന്നവരെ ഇന്റര്‍വ്യൂ നടത്തി തിരഞ്ഞെടുക്കും.


2017-18 അധ്യയനവര്‍ഷം ഹരീഷ് ചന്ദ്ര റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അലഹബാദ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) പുനെ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസ് ചെന്നൈ എന്നിവിടങ്ങളിലാണ് ഗവേഷണ പഠനാവസരം.


അപേക്ഷിക്കാനുള്ള യോഗ്യത
മാത്തമാറ്റിക്‌സില്‍ ഗവേഷണപഠനം ലക്ഷ്യമിടുന്നവര്‍ക്കും മാത്തമാറ്റിക്‌സ് അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ നല്ല അക്കാദമിക് മികവോടെ മാസ്റ്റേഴ്‌സ് ഡിഗ്രിയെടുത്തവര്‍ക്കും അപേക്ഷിക്കാം. ഫൈനല്‍ മാസ്റ്റേഴ്‌സ് ഡിഗ്രി യോഗ്യതാ പരീക്ഷയെഴുതുന്നവരേയും പരിഗണിക്കും.
പ്ലസ്ടു മുതല്‍ മാസ്റ്റേഴ്‌സ് ഡിഗ്രിവരെയുള്ള പരീക്ഷകളില്‍ ഫസ്റ്റ് ക്ലാസ് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡില്‍ വിജയിച്ചിരിക്കണം. സെക്കന്‍ഡ് ക്ലാസ് ബി.എസ്.സി ഹോണേഴ്‌സ് ഡിഗ്രിയെടുത്തശേഷം മാസ്റ്റേഴ്‌സ് ഡിഗ്രി നേടിയവരേയും അഡീഷനല്‍ ഫൈനല്‍ മാസ്റ്റേഴ്‌സ് ഡിഗ്രി പരീക്ഷയെഴുതുന്നവരേയും പരിഗണിക്കും.
അക്കാദമിക് മികവോടെ നാലു വര്‍ഷത്തെ ബാച്ച്‌ലര്‍ ഓഫ് സയന്‍സ് (ബി.എസ്) ഡിഗ്രിയെടുത്തവര്‍ക്കും ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവര്‍ക്കും അര്‍ഹതയുണ്ട്. ഇവര്‍ 2017 ഓഗസ്റ്റിനകം പിഎച്ച്.ഡി പ്രവേശം നേടണം. എങ്കില്‍മാത്രമേ എന്‍.ബി.എച്ച്.എം സ്‌കോളര്‍ഷിപ്പ് ലഭ്യമാകൂ.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യ രണ്ടു വര്‍ഷം പ്രതിമാസം 25,000 രൂപ വീതവും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പ്രതിമാസം 28,000 രൂപ വീതവും സ്‌കോളര്‍ഷിപ്പായി ലഭിക്കും. വാര്‍ഷിക കണ്ടിന്‍ജന്‍സി ഗ്രാന്റായി 32,000 രൂപയും ലഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ നിയമാനുസൃത ഹൗസ്‌റെന്റ് അലവന്‍സിനും അര്‍ഹതയുണ്ടായിരിക്കും.
ഗവേഷണ പഠനകാലാവധി നാലു വര്‍ഷമാണെങ്കിലും തൃപ്തികരമായ പഠനപുരോഗതി വിലയിരുത്തി ഓരോ വര്‍ഷാന്ത്യവും സ്‌കോളര്‍ഷിപ്പ് പുതുക്കിനല്‍കും. ഗവേഷണം നടത്തുന്ന സ്ഥാപനം മുഖേനയാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. പാര്‍ട്ട്‌ടൈം റിസര്‍ച്ച് നടത്തുന്നവരെ ഇതിനു പരിഗണിക്കില്ല.


അപേക്ഷിക്കേണ്ട രീതി
മാതൃകാ അപേക്ഷാഫോമും വിശദവിവരങ്ങളും ംംം.ിയവാ.റമല.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം.
നിശ്ചിത മാതൃകയില്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം സ്വന്തം വിലാസമെഴുതി അഞ്ചുരൂപയുടെ തപാല്‍സ്റ്റാംപ് പതിച്ച ഒരു കവര്‍ ഉള്ളടക്കം ചെയ്യണം. അപേക്ഷയില്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കണം. കവറിനുപുറത്ത് 'ചആഒങ ജവ.റ ടരവീഹമൃവെശു' എന്ന് എഴുതണം. 2016 ഡിസംബര്‍ ഒന്‍പതിനു മുന്‍പു കിട്ടത്തക്കവണ്ണം ജൃീള. ട. ഗലമെ്മി, ഇീ കിേെശൗേലേ ീള ങമവേലാമശേരമഹ ടരശലിരല,െ ഇകഠ ഇമാുൗ,െ ഠമൃമാമിശ, ഇവലിിമശ600113 എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ ംംം.ിയവാ.റമല.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  a month ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  a month ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  a month ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  a month ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  a month ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  a month ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  a month ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  a month ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  a month ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  a month ago