HOME
DETAILS

കോതമംഗലത്തു നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലിസ് അന്വേഷണം ഇഴയുന്നു

  
backup
November 18 2016 | 22:11 PM

%e0%b4%95%e0%b5%8b%e0%b4%a4%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be


കോതമംഗലം: കോതമംഗലത്തു നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലിസ് അന്വേഷണം ഇഴയുന്നു. കുപ്രസിദ്ധ ഗുണ്ടാനേതാവ്  കോടാലി ശ്രീധരന്റെ മകന്‍ അരുണിനെയാണു രണ്ടാഴ്ച മുന്‍പ് സ്വന്തം വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയത്. .സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലും ബംഗലൂരു, മൈസൂര്‍ എന്നിവിടങ്ങളിലും പൊലിസ് സംഘം ദിവസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും അരുണിനെക്കുറിച്ച് യാതൊരുവിവരവും ലഭിച്ചിട്ടില്ലന്നാണ് അറിയുന്നത്.
ഊര്‍ജ്ജിതമായി അന്വേഷിക്കുന്നുണ്ടെന്നും ആശാവഹമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലന്നുമാണ് സംഭവം സംബന്ധിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കോതമംഗലം സി.ഐ വി.ടി ഷാജന്റെ വെളിപ്പെടുത്തല്‍. പ്രതികളുടെ ഒളിസങ്കേതത്തെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ സമീപ ജില്ലയില്‍ തിരച്ചില്‍ ശക്തമാക്കിയതായും അദ്ദേഹംവ്യക്തമാക്കി.
ശ്രീധരന്റെ ഭാര്യ പണിക്കവളപ്പില്‍ വീട്ടില്‍ വത്സ കോതമംഗലം പൊലിസില്‍ പരാതി നല്‍കിയതോടെയാണു തട്ടിക്കൊണ്ടുപോകല്‍ സംഭവം പുറത്തായത്.  കുറച്ചുപേര്‍ വീട്ടിലേക്ക് ഇരച്ചുകയറിയെന്നും താനും മരുമകളും  എതിര്‍ത്തിട്ടും അരുണിനെ കാറില്‍ കയറ്റി കടന്നെന്നുമാണു ശ്രീധരന്റെ ഭാര്യ കോതമംഗലം പൊലിസില്‍ വെളിപ്പെടുത്തിയത്. ഒരുമാസം മുമ്പാണ് ശ്രീധരനും കുടുംബവും കുടമണ്ടയില്‍ താമസമാക്കിയത്. വത്സയും മകന്‍ അരുണും ഇയാളുടെ ഭാര്യയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശ്രീധരനെ അന്വേഷിച്ചെത്തിയവര്‍  ഇയാളെ കിട്ടാത്ത ദേഷ്യത്തില്‍ മകനെ കടത്തിയതാവാമെന്നാണ് പൊലിസ് അനുമാനം.
പോള്‍ മുത്തൂറ്റ് കൊലയുമായി ബന്ധമുണ്ടെന്ന് പൊലിസ് സംശയിച്ചിരുന്ന കോടാലി ശ്രീധരന്‍ ബാംഗ്ലൂരില്‍ നിരവധി കവര്‍ച്ച കേസ്സുകളില്‍ പ്രതിയായാണ്. ചെന്നൈയില്‍നിന്ന് മലപ്പുറത്തേക്ക് കൊണ്ടുവരികയായിരുന്ന 3.90 കോടിയുടെ ഹവാലാ പണം പൊലിസ് സഹായത്തോടെ തട്ടിയെടുക്കുന്നതിന് ഇയാള്‍ നീക്കം നടത്തിയതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അരുണിനെ തട്ടിക്കൊണ്ടുപോയത് കുഴല്‍പ്പണമാഫീയായാണെന്നാണ് പൊലിസിന്റെ അനുമാനം. ഇത് സംബന്ധിച്ച് പൊലിസിന് വ്യക്തമായ സൂചനലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.മലപ്പുറം സ്വദേശി അബ്ദുള്‍ റഷീദ് കോഴിക്കോട് സ്വദേശി നിസാമുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അരുണിനെ  തട്ടിക്കൊണ്ടുപോയതെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തിയതായിട്ടാണ് സൂചന. ശ്രീധരന്റെ ഭാര്യ വത്സ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ  അന്വേഷണത്തില്‍ ഇതുസംമ്പന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതിനിടയില്‍ ശ്രീധരന്റെ നേതൃത്വത്തില്‍  ഒത്തുതീര്‍പ്പ് നീക്കം നടക്കുന്നുണ്ടെന്നുള്ള അഭ്യൂഹങ്ങളും പുറത്തുവന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം നിലമേലിന് സമീപം സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; ഡ്രൈവര്‍ അടക്കം 24 പേര്‍ക്ക് പരുക്ക്

Kerala
  •  6 minutes ago
No Image

സഊദിയിൽ വാഹനാപകടം; നാല് അധ്യാപികമാരും ഡ്രൈവറും കൊല്ലപ്പെട്ടു; അപകടം സ്കൂളിലേക്ക് പോകും വഴി

latest
  •  10 minutes ago
No Image

'ഗസ്സ പിടിച്ചടക്കിയാലും ഹമാസിനെ തോല്‍പിക്കാനാവില്ല' ഇസ്‌റാഈല്‍ സൈനിക മേധാവി 

International
  •  12 minutes ago
No Image

ഇന്ത്യൻ കാക്ക, മൈന തുടങ്ങി രണ്ട് മാസത്തിനിടെ 12,597 അധിനിവേശ പക്ഷികളെ ഉൻമൂലനം ചെയ്ത് ഒമാൻ

oman
  •  32 minutes ago
No Image

വഖഫ് ഭേദഗതി നിയമം: വിവാദ വകുപ്പുകള്‍ സ്റ്റേ ചെയ്ത സുപ്രിംകോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി- ഹാരിസ് മീരാന്‍ എം.പി

Kerala
  •  41 minutes ago
No Image

കിളിമാനൂരില്‍ കാറിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവം: എസ്.എച്ച്.ഒ അനില്‍ കുമാറിന് സസ്‌പെന്‍ഷന്‍

Kerala
  •  43 minutes ago
No Image

കേൾവിക്കുറവുള്ള യാത്രക്കാരെ സഹായിക്കാൻ ലക്ഷ്യം; മൂന്ന് ടെർമിനലുകളിലായി 520 ഹിയറിംഗ് ലൂപ്പുകൾ കൂടി സ്ഥാപിച്ച് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം

uae
  •  an hour ago
No Image

വഖ്ഫ് നിയമം ഭാഗിക സ്റ്റേ സ്വാഗതാർഹം;പൂർണമായും പിൻവലിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ്

Kerala
  •  an hour ago
No Image

വഖഫ് ഭേദഗതി നിയമം: സുപ്രിം കോടതി ഉത്തരവ് ആശ്വാസകരം, കേന്ദ്രത്തിനേറ്റ കനത്ത തിരിച്ചടി- അഡ്വ. സുൽഫിക്കർ അലി

National
  •  2 hours ago
No Image

സരോവരത്ത് നിന്ന് കണ്ടെത്തിയ വിജിലിന്റെ അസ്ഥികളില്‍ ഒടിവില്ല; കൂടുതല്‍ ശാസ്ത്രീയ പരിശോധയ്ക്ക് അയക്കും

Kerala
  •  2 hours ago