HOME
DETAILS

പ്രവൃത്തി പരിചയമേളയില്‍ മഞ്ചേരിയും എക്‌സിബിഷനില്‍ കൊണ്ടോട്ടി ഉപജില്ലയും ചാംപ്യന്മാര്‍

  
backup
November 19 2016 | 04:11 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%9a%e0%b4%af%e0%b4%ae%e0%b5%87%e0%b4%b3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

മഞ്ചേരി: ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ പ്രവൃത്തി പരിചയമേളയില്‍ മഞ്ചേരിയും എക്‌സിബിഷനില്‍ കൊണ്ടോട്ടി ഉപജില്ലയും ഓവറോള്‍ ചാംപ്യന്മാരായി. പ്രവൃത്തി പരിചയമേളയില്‍ 49866 പോയിന്റ് നേടിയാണ് മഞ്ചേരി ഉപജില്ല ഒന്നാമതെത്തിയത്. 48151 പോയിന്റ് നേടി കൊണ്ടോട്ടി യും 44738 പോയിന്റുമായി മങ്കട മൂന്നാം സ്ഥാനവും നേടി. 6135 പോയിന്റ് നേടിയാണ് എക്‌സിബിഷനില്‍ കൊണ്ടോട്ടി ഉപജില്ല ഓവറോള്‍ കിരീടം നേടിയത്. 5250 നേടി മഞ്ചേരി രണ്ടാംസ്ഥാനവും 3555 പോയിന്റുമായി മങ്കട ഉപജില്ല മൂന്നാം സ്ഥാനവും നേടി.
തത്സമയ മത്സരത്തില്‍ കൊണ്ടോട്ടി( ഹയര്‍സെക്കന്‍ഡറി), നിലമ്പൂര്‍ (ഹൈസ്‌കൂള്‍), പരപ്പനങ്ങാടി (യു.പി), മഞ്ചേരി (എല്‍.പി) എന്നിവര്‍ ഓവറോള്‍ കിരീടം നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എടപ്പാള്‍ രണ്ടും നിലമ്പൂര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൊണ്ടോട്ടി രണ്ടും മഞ്ചേരി മൂന്നും സ്ഥാനങ്ങള്‍ നേടി.
യു.പി വിഭാഗത്തില്‍ മഞ്ചേരിക്കാണ് രണ്ടാം സ്ഥാനം. നിലമ്പൂരിനാണ് മൂന്നാം സ്ഥാനം. എല്‍പി വിഭാഗത്തില്‍ മങ്കട, മലപ്പുറം രണ്ടും മൂന്നും സ്ഥനങ്ങള്‍ സ്ഥാനങ്ങള്‍ നേടി.
പ്രവൃത്തി പരിചയമേള വിജയികള്‍ (ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമത്തില്‍).
ഹയര്‍സെക്കന്‍ഡറി: പെരിന്തല്‍മണ്ണ പി.എച്ച്.എസ്.എസ്, മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ്, കടകശ്ശേരി സ്‌കൂള്‍.
ഹൈസ്‌കൂള്‍: എംഎച്ച്എസ്.എസ് മൂന്നിയൂര്‍, എ.എം.എച്ച്.എസ് തിരൂര്‍ക്കാട്, വി.എച്ച്.എം.എച്ച്.എസ്.എസ് മൊറയൂര്‍.
യു.പി: ജി.യു.പി.എസ് കൂടശ്ശേരി, എ.യു.പി.എസ് വഴിക്കടവ്, ജി.എം.യു.പി.എസ് കിഴിശ്ശേരി.
എല്‍പി: എ.യു.പി.എസ് അരിയല്ലൂര്‍, ജി.എം.യു.പി.എസ് കിഴിശ്ശേരി, എ.എം.എല്‍.പി.എസ് വെങ്ങാലൂര്‍.
രണ്ടുദിവസമായി നടന്നുവരുന്ന ജില്ലാ ശാസ്‌ത്രോത്സവത്തിനു ഇന്നു സമാപനമാവും. 17 ഉപജില്ലകളില്‍ നിന്നും 9700 മത്സരാര്‍ഥികള്‍ വിവിധ ഇനങ്ങളിലായി കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ മാറ്റുരച്ചു. പ്രവൃത്തി പരിചയമേള , സാമൂഹ്യ ശാസ്ത്രമേള , ഗണിത ശാസ്ത്രമേള, ഐ.ടി മേള എന്നിവക്കു പുറമെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളുടെ എക്‌സ്‌പോയും നടന്നുവരുന്നു.
എക്‌സ്‌പോ ജനപങ്കാളിത്തം കൊണ്ടും പ്രദര്‍ശന മികവു കൊണ്ടും ശ്രദ്ധേയമായി. സമാപന സംഗമം വിദ്യാഭ്യാസ ഉപജില്ലാ ഓഫീസര്‍ പി. സഫറുല്ല ഉദ്ഘാടനം ചെയ്യും. മഞ്ചേരി മുനിസിപ്പല്‍ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ അത്തിമണ്ണില്‍ സജ്‌ന ടീച്ചര്‍, കൗണ്‍സിലര്‍ അജ്മല്‍ സുഹീദ് തുടങ്ങിയവര്‍ സംബന്ധിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago