HOME
DETAILS
MAL
തെരുവുനായയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
backup
November 19 2016 | 05:11 AM
കൊയിലാണ്ടി: സ്‌കൂള്‍ കോംപൗണ്ടിനകത്ത് തെരുവുനായയുടെ ആക്രണണത്തിന്‍ മൂന്നു വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. ആന്തട്ട ഗവ. യു.പി സ്‌കൂളിലെ ആതിഫ് അലി (11 ), ഫാത്തിമ റോസ് (12 ), നിസ്‌കത്ത് ( 11 ) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാവിലെയാണ് സംഭവം. നായ സ്‌കൂള്‍ കോംപൗണ്ടിനകത്ത് കയറിയപ്പോള്‍ വിദ്യാര്‍ഥികള്‍ ബഹളംവച്ചു. ഇതിനിടയില്‍ നായ വിദ്യാര്‍ഥികളെ മാന്തി പരുക്കേല്‍പ്പിക്കയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."