ചെങ്കോട്ട കാത്ത് രാജഗോപാല്‍
തൃക്കരിപ്പൂര്‍: കയ്യൂരിന്റെയും ഉദിനൂരിന്റെയും കമ്മ്യൂണിസ്റ്റ് കര്‍ഷക സമരത്തിന്റെ ചുടുചോരവീണ തൃക്കരിപ്പൂര്‍ ചെങ്കോട്ടക്ക് കോട്ടം തട്ടാതെ കാത്ത് എം രാജഗോപാല്‍.
1977ല്‍ മണ്ഡല രൂപീകരണ ശേഷം ഇന്നേവരെ സി.പി.എം പ്രതിനിധിയെ മാത്രം നിയമസഭയിലേക്കയച്ച പാരമ്പര്യം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് തൃക്കരിപ്പൂരില്‍ എല്‍.ഡി.എഫ് ചരിത്ര വിജയം ആവര്‍ത്തിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ കെ.പി കുഞ്ഞിക്കണ്ണനെ യു,ഡി.എഫ് നിര്‍ത്തിയിട്ടും കഴിഞ്ഞ തവണത്തെക്കാള്‍ ഇരട്ടി ഭൂരിപക്ഷമാണ് എം രാജഗോപാല്‍ നേടിയത്.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ കുഞ്ഞിരാമന് 8765 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചതെങ്കില്‍ ഇത്തവണ ഭൂരിപക്ഷം ഇരട്ടിപ്പിച്ച് 16659 ഭൂരിപക്ഷം നേടിയാണ് രാജഗോപാല്‍ വിജയിച്ചത്. ഇത്തവണ ബി.ജെ.പി കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തി 10267 വോട്ടുകള്‍ നേടി. കഴിഞ്ഞ തവണ ബി.ജെ.പിക്ക് ലഭിച്ചത് 5450 വോട്ടുകളാണ്. എന്നാല്‍ എസ്.ഡി.പി ഐ കഴിഞ്ഞ തവണ 1741 വോട്ടുകള്‍ നേടിയെങ്കില്‍ ഇത്തവണ എറും 840 വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. നോട്ടക്കും കിട്ടി 774 വോട്ടുകള്‍. തൃക്കരിപ്പൂരില്‍ വിജയിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം രാജഗോപാലിന് തൃക്കരിപ്പൂര്‍ ബസ്റ്റാന്റ് പരിസരത്ത് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സ്വീകരണം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."