HOME
DETAILS
MAL
അക്കൗണ്ടുള്ള ശാഖകളില്‍ ഇടപാടുകാര്‍ക്ക് ഇന്ന് പണം മാറ്റി നല്‍കാം
backup
November 19 2016 | 06:11 AM
തിരുവനന്തപുരം: അക്കൗണ്ടുള്ള ബാങ്ക് ശാഖകളില്‍ നിന്ന് ഇടപാടുകാര്‍ക്ക് ഇന്ന് പണം മാറ്റി നല്‍കുമെന്ന് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍. റദ്ദാക്കിയ 500, 1000 രൂപ നോട്ടുകള്‍ ഇന്ന് മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമേ മാറ്റിയെടുക്കാന്‍ കഴിയുകയുള്ളൂ എന്നിരിക്കെയാണ് സാധാരണക്കാര്‍ക്ക് ആശ്വാസമായി ഈ തീരുമാനം.
ബാങ്ക് സാധാരണ പോലെ പ്രവര്‍ത്തിക്കും. അക്കൗണ്ട് ഇല്ലാത്തവരില്‍ മുതിര്‍ന്ന പൗരന്‍മാര്‍ ഒഴികെയുള്ളവര്‍ക്ക് പഴയ നോട്ടുകള്‍ മാറ്റി പകരം 2000 രൂപ നല്‍കില്ല. ഈ ഞായറാഴ്ച ബാങ്ക് അവധിയായിരിക്കുമെന്നും ഇന്ത്യന്‍ ബാങ്കിങ് അസോസിയേഷന്‍ അധ്യക്ഷന്‍ രാജീവ് ഋഷി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."