HOME
DETAILS

കിഡ്‌നിരോഗി ചികിത്സാസഹായം തേടുന്നു

  
backup
November 19 2016 | 07:11 AM

%e0%b4%95%e0%b4%bf%e0%b4%a1%e0%b5%8d%e2%80%8c%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%be%e0%b4%b8%e0%b4%b9%e0%b4%be

 

വള്ളത്തോള്‍നഗര്‍: വള്ളത്തോള്‍നഗര്‍ പഞ്ചായത്തിലുള്‍പ്പെട്ട പള്ളിക്കല്‍ വാര്‍ഡിലെ താമസക്കാരായ കടവത്തൊടി മൊയ്തീന്‍കുട്ടി മകന്‍ കെ.എം മുഹമ്മദ് (മണി, 41 വയസ്സ്) കിഡ്‌നി സംബന്ധമായ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി തുടര്‍ ചികിത്സയിലാണ്. ഇടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് നടത്തികൊണ്ടാണ് ഇദ്ദേഹം ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്. കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍ അടിയന്തിരമായി നടത്തണമെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം. സ്വന്തമായി ഒരു ചെറിയ പലചരക്ക് കട നടത്തിയാണ് ഇദേഹം കുടുംബം പുലര്‍ത്തുന്നത്.
ഭാര്യയും വിദ്യാര്‍ഥികളായ രണ്ട് മക്കളും അടങ്ങുന്ന ഈ കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷ മുഹമ്മദിലാണ്. കിഡ്‌നി മാറ്റിവെക്കുന്നതിനാവശ്യമായ ചെലവ് വഹിക്കുന്നതിനുള്ള സാമ്പത്തിക സ്ഥിതി ഈ കുടുംബത്തിനില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാരും കുടുംബക്കാരും ചേര്‍ന്ന് കെ.എം മുഹമ്മദ് ചികിത്സ സഹായ സമിതി രൂപീകരിച്ചത്. ചികിത്സാ ചെലവുകള്‍ കണ്ടെത്തുന്നതിന് വേണ്ടി ഒരു സഹായനിധി സമാഹരിക്കുവാന്‍ തീരുമാനിക്കുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു വേണ്ടി കെ.എ ജോസഫ് മാസ്റ്റര്‍ ചെയര്‍മാനായും, ഇ.കെ അലി, കെ.പരമേശ്വരന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും, പഞ്ചായത്ത് മെമ്പര്‍ വി.നാരായണന്‍ കണ്‍വീനറായും, കെ.എം സെയ്തലവി, കെ.ഐ മുഹമ്മദ് റംഷാദ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും, എ.എം അബ്ദുള്‍കാദര്‍ ട്രഷററും അടങ്ങുന്ന 51 അംഗ നിര്‍വാഹക സമിതിക്ക് രൂപം കൊടുത്തിട്ടുണ്ട്. പതിനഞ്ച് ലക്ഷത്തിലധികം രൂപ കിഡ്‌നി മാറ്റി സ്ഥാപിക്കുന്നതിനും, തുടര്‍ ചികിത്സകള്‍ക്കുമായി ചെലവുവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. തുടര്‍ ചികിത്സക്കും ഉദാരമതികളുടെ സഹായത്തിനുമായി ചെറുതുരുത്തി ഫെഡറല്‍ ബാങ്ക് ശാഖയില്‍ സഹായസമിതിയുടെ ചെയര്‍മാന്‍, കണ്‍വീണര്‍, ട്രഷറര്‍ എന്നിവരുടെ പേരില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അരരീൗി േചമാ: ഖീലെുവ. ഗ. അ, ചമൃമമിമി. ഢ, അയറൗഹ ഗവമറമൃ. അ. ങ. അരരീൗി േഠ്യുല : ടമ്ശിഴ അരരീൗി,േ അരരീൗി േചീ: 16990100045438. ആമിസ: എലറലൃമഹ ആമിസ. ആൃമിരവ: ഇവൃൗവtuൃൗവ്യേ. കടഇ: എഉഞഘ0001699. ഫോണ്‍ 9447618681, 9447512986, 9847141502.

അഫിലിയേറ്റ് ചെയ്യാത്ത യൂനിയനുകള്‍ക്ക് അംഗീകാരമുണ്ടാകില്ലെന്ന്

പാലക്കാട്: ഡിസംബര്‍ മുപ്പത്തിനൊന്നിനകം അഫിലിയേറ്റ് ചെയ്യാത്ത യൂനിയനുകള്‍ക്ക് അംഗീകാരമുണ്ടാകില്ലെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് മനോജ് ചിങ്ങന്നൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഐ.എന്‍.ടി.യു.സിയുടെ പേരില്‍ രജിസ്‌ട്രേഷനോ, അഫിലിയേഷനോ ഇല്ലാത്ത യൂനിയനുകളും ഔദ്യോഗിക ഭാരവാഹിത്വം ഇല്ലാത്തവര്‍ വ്യവസായ വാണിജ്യ സ്ഥാപനങ്ങളിലെ തൊഴില്‍ തര്‍ക്കങ്ങളിലും ലേബര്‍ ഓഫിസുകളിലെ യോഗങ്ങളിലും പങ്കെടുക്കാന്‍ അര്‍ഹതയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരിന്റെസാന്നിധ്യത്തില്‍ ജില്ലാ ഐ.എന്‍.ടി.യു.സി ജനറല്‍ ബോഡിയോഗത്തില്‍ പ്രമേയം പാസാക്കിയിരുന്നു. ഇതനുസരിച്ച് ഇത്തരം അനധികൃത യൂനിയനുകള്‍ അഫിലിയേഷന്‍ എടുക്കാത്ത പക്ഷം ശക്തമായ നടപടിസ്വീകരിക്കുന്നതിന് പുറമെ തൊഴില്‍ സംബന്ധമായ യാതൊരു വിഷയത്തിലും ഒരു ചര്‍ച്ചക്ക് പങ്കെടുപ്പിക്കേണ്ടെന്ന് വ്യവസായ സ്ഥാപനങ്ങളിലും ലേബര്‍ ഓഫീസിലും രേഖ മൂലം നല്‍കും.
ജില്ലയിലെ പല മേഖലകളിലുള്ള യൂനിയനുകളും വ്യാജ ലേബലില്‍ പണപിരിവ് നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വ്യാജ യൂനിയനുമായി ബന്ധപ്പെട്ട പ്രശ്‌നം അന്വേഷിക്കുന്നതിന് വേണ്ടി ചെന്നപ്പോഴാണ് കഞ്ചിക്കോട് അമൃത ഡിസ്റ്റലറിയില്‍ അകാരണമായ ആക്രമം നടന്നത്. മലബാര്‍ സിമന്റ് എംപ്ലോയീസ് അസോസിയേഷന്‍, പെപ്‌സി കോ വര്‍ക്കേഴ്‌സ് അസോസിയേഷന്‍, കേരള ഡിസ്റ്റിലറി ആര്‍ അലൈഡ് പ്രോഡ്ക്ട് വര്‍ക്കേഴ്‌സ് യൂനിയന്‍, ഇന്‍സ്ട്രമെന്റേഷന്‍ എംപ്ലോയീസ് യൂനിയന്‍, മാരിക്കോ എംപ്ലോയീസ് അസോസിയേഷന്‍, ഇന്‍ഡ്ട്രിയല്‍ ഏരിയ ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്, ഡിസ്ട്രിക്്റ്റ്് നാഷണല്‍ ടെക്‌സ്‌റ്റെല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍, കെല്‍ എംപ്ലോയീസ് അസോസിയേഷന്‍, കോപ്: ഷുഗര്‍ ചിറ്റൂര്‍ എംപ്ലോയീസ് അസോസിയേഷന്‍, ചിക്കോപ്‌സ് ഡി്സ്റ്റലറി എംപ്ലോയീസ് യൂനിയന്‍, കാംകോ എംപ്ലോയീസ് അസോസിയേഷന്‍ തുടങ്ങി 12 സംഘടനകള്‍ മാത്രമേ ഐ.എന്‍.ടി.യു.സി അഫിലിയേഷനും അംഗീകാരമുള്ള യൂനിയനുകളെന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago