HOME
DETAILS
MAL
പെരിന്തല്‍മണ്ണ സ്വദേശി സഊദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു.
backup
November 19 2016 | 08:11 AM
റിയാദ്: സഊദിയിലെ യാമ്പുവില്‍ പെരിന്തല്‍മണ്ണ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പെരിന്തല്‍മണ്ണ ആലിപ്പറമ്പ് സ്വദേശി വിജയന്(55) ആണ് താമസ സ്ഥലത്ത് മരിച്ചത്. യാമ്പു നഖാദി കോണ്‍ക്രീറ്റ് പ്രൊഡക്ട് കമ്പനിയില്‍ ജീവനക്കാരനായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ നെഞ്ചുവേദനയെ തുടര്‍ന്ന് ഉറക്കത്തില്‍ നിന്നെയുന്നേറ്റയുടനെ ആശുപത്രിയിലെത്തിക്കാന്‍ സുഹൃത്തുക്കള്‍ ഒരുങ്ങുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. 25 വര്‍ഷമായി വിദേശത്ത് ജോലി ചെയ്യുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ഒരുക്കത്തിലാണ് സുഹൃത്തുക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."