പട്ടാമ്പിയില്‍ ചരിത്രം തിരുത്തി മുഹ്‌സിന്‍
പട്ടാമ്പി: തുടര്‍ച്ചയായ വിജയം കൊയ്ത പട്ടാമ്പി യു.ഡി.എഫ് ഇത്തവണ കൈ വിട്ടു.ചരിത്രം തിരുത്തി മുഹ്‌സിന്‍ നിയമസഭയിലേക്ക്. സിറ്റിങ് എം.എല്‍.എ യായ സി.പി മുഹമ്മദിനെ 7404 വോട്ടുകള്‍ക്ക് പിന്നിലാക്കിയാണ് ചുവപ്പ് കൊടി പട്ടാമ്പിയില്‍ നാട്ടിയത്.
എല്‍.ഡി.എഫിന്റെ തിരിച്ചുവരവ് യുവശക്തിയായ മുഹ്‌സിനിലൂടെ എന്നതും ജില്ലയിലെ തന്നെ എല്‍.ഡി.എഫിന് തിളക്കമേറിയ വിജയമാണ് പട്ടാമ്പിയിലേത്. ചെറുപ്പക്കാരനെ സ്ഥാനാര്‍ഥിയാക്കുക എന്ന അഭിപ്രായത്തില്‍ നിന്ന് നറുക്ക് ഭാഗ്യനറുക്കായ നിമിഷമായിരുന്നു മുഹ്‌സിന്റെ വിജയത്തിലൂടെ തെളിഞ്ഞത്.
പട്ടാമ്പി കാരക്കാട് വരമംഗലത്ത് പുത്തന്‍പീടിയേക്കല്‍ അബൂബക്കര്‍ ഹാജിയുടെയും ജമീല ബീഗത്തിന്റെയും മകനാണ് മുഹമ്മദ് മുഹ്‌സിന്‍. എല്‍.ഡി.എഫിന്റെ യുവ എം.എല്‍.എ എന്ന പദവി കൂടിയും മുഹ്‌സിന് സ്വന്തമാകുകയാണ് ജില്ലയില്‍.
ജെ.എന്‍.യു കനയ്യകുമാറിലൂടെ അറിയപ്പെട്ട വിദ്യാര്‍ഥിയായ മുഹമ്മദ് മുഹ്‌സിന് വികസനപാതയില്‍ മുന്നേറി കൊണ്ടിരിക്കുന്ന പട്ടാമ്പിയില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ട്.
അമൃത വിശ്വവിദ്യാപീഠത്തില്‍ നിന്ന് സാമൂഹിക പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബുരുദം നേടിയ മുഹ്‌സിന്‍ മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് എം.ഫില്‍ കരസ്ഥമാക്കിയിട്ടുണ്ട്.
ഡല്‍ഹിയിലെ നെഹ്‌റു സര്‍വ്വകലാശാലയില്‍ ഇന്ത്യയിലെ വിദ്യാഭ്യാസ നയങ്ങളെക്കുറിച്ച് ഫെല്ലോഷിപ്പോട്കൂടി ഗവേഷണം നടത്തുന്നതിനിടയിലാണ് സ്ഥാനാര്‍ഥി പട്ടം തേടിയെത്തുന്നതും സി.പി.ഐ സ്ഥാനാര്‍ഥിയായി എല്‍.ഡി.എഫിന്റെ മോഹസ്വപ്നം പട്ടാമ്പിയില്‍ പൂവണിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."