HOME
DETAILS

നിലാവു പരത്തുന്ന കഥകള്‍

  
backup
November 19 2016 | 15:11 PM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b5%e0%b5%81-%e0%b4%aa%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95%e0%b4%a5%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

ബാല്യകാല സ്മരണകളിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടുപോകുന്ന സാഹിത്യകൃതികള്‍ മലയാളത്തില്‍ അന്യമല്ല. അതൊരു ദേശത്തിന്റെയും അവരുടെ നാട്ടുഭാഷാ പാരമ്പര്യത്തിന്റെയും ഈടുവയ്പായി മാറുന്ന കൃതികള്‍ വിരളമാണ്. അതിലേക്കൊരു സംഭാവനയാണ് മുഖ്താര്‍ ഉദരംപൊയിലിന്റെ കഥകള്‍.


ഒരു ദേശത്തിന്റെ ജനജീവിതത്തെ സാംസ്‌കാരികമായി അടയാളപ്പെടുത്തിവയ്ക്കുന്നത് ആ ദേശത്തിന്റെ സവിശേഷമായ നാട്ടറിവുകളാണ്. കിഴക്കന്‍ ഏറനാടിന്റെ നാട്ടുഭാഷകളെ സമൃദ്ധമായി അവതരിപ്പിക്കുന്ന കൃതികള്‍ തുലോം കുറവാണെന്നു മാത്രമല്ല ഇത്ര ഗ്രാഹ്യമായ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നത് ഒരു പക്ഷേ ആദ്യവുമായിരിക്കും.


പ്രകൃതിയുടെ ജൈവവൈവിധ്യം തൊട്ടറിയാവുന്ന ഏറനാടന്‍ ജീവിതത്തിന്റെ നേരെഴുത്താണ് ഈ കഥാസന്ദര്‍ഭങ്ങളെ ഹൃദ്യമാക്കുന്നത്. കഥയിലെ ഓരോ സന്ദര്‍ഭവും അനുഭവേദ്യമാക്കുന്ന ഒരു മാജിക് ഈ കഥകളില്‍ ഒളിഞ്ഞിരിപ്പുണ്ട്. ജീവിതത്തോടൊപ്പം കാലത്തെയും നെയ്‌തെടുക്കുന്നതില്‍ കാണിച്ച ക്രാഫ്റ്റാണ് ഈ കഥകളെ ഇത്രമേല്‍ ഹൃദ്യമാക്കിയത്.


ബഷീര്‍ സാഹിത്യമാണ് മലയാളിക്കു നാടന്‍പ്രയോഗങ്ങളും നാട്ടുഭാഷയും പ്രധാനം ചെയ്തത്. അത്തരം വാക്കുകളും പ്രയോഗങ്ങളും മലയാളത്തിന്റെ സ്വന്തമായതും അങ്ങനെയാണ്. മുഖ്താറിനെ സംബന്ധിച്ചിടത്തോളം കഥകളുടെ പേരുകളില്‍നിന്നു തന്നെ തുടങ്ങുന്നു ആ നാടന്‍ സംഭാവനകള്‍.
ഗുലാഫി സുലാഫി, ഹായ് കൂയ് പൂയ്, കിറ്ക്കത്തി, കുര്‍സൂം കുര്‍സൂം, കൊട്ടംചുക്കാദി തുടങ്ങിയ പേരുകള്‍ കഥകളുടെ തലക്കെട്ടുകളാക്കിയത് ധൈര്യംതന്നെയണ്. ഒരര്‍ഥത്തില്‍ വായിക്കാനുള്ള പ്രചോദനവും.


ഒരു ഏറനാടന്‍ ഉള്‍ഗ്രാമവും അവിടത്തെ സ്‌കൂളും മദ്‌റസയും ജീവിതവും മുഖ്യ കഥാവേദികളാവുന്ന കഥകളില്‍ ബാല്യം ആഘോഷിക്കുന്ന കുട്ടികളാണ് താരങ്ങള്‍. അവരെങ്ങനെ ദിവസങ്ങള്‍ കഴിച്ചുകൂട്ടി എന്നതാണ് ഈ കൃതിയിലെ സാഹിത്യം. പറയലിന്റെ പുതുമയും കാലത്തോടുള്ള ആത്മാര്‍ഥതയും പതഞ്ഞുപൊങ്ങുന്ന കഥകളില്‍ കഥാകാരന്റെ വിയര്‍പ്പും കണ്ണീരും പലപ്പോഴും വായനക്കാരനു വിരുന്നാവുകയാണ്. കുറഞ്ഞ വാക്കില്‍ ഹൃദയനൊമ്പരം പറഞ്ഞുപോകുന്ന മുഖ്താറിന് മുന്നില്‍ കഥകള്‍ വിലയം പ്രാപിക്കുകയാണ്.
ചെറു നോവലുകളാണ് ഓരോ കഥയും. പരിസരവും അനുബന്ധ കഥകളും അതിര്‍വരമ്പുകളെ ഭേദിക്കുന്നവയാണ്. കയറിയിറങ്ങിപ്പോവുന്ന സഹ ജീവിതങ്ങളെ അനുഭാവപൂര്‍വം കാണാനും അവതരിപ്പിക്കാനും കഥാകാരനു കഴിയുന്നു എന്നതാണ് ഈ കഥകളെ വേറിട്ടു നിര്‍ത്തുന്നത്.
ഹായ് കൂയ് പൂയ് എന്ന കഥ സ്‌കൂള്‍ലോകത്തിന്റെ വര്‍ണതലമാണ് സമ്മാനിക്കുന്നത്. കിറ്ക്കത്തി സൈനുവിന്റെ മരണവും ഹസീനയുടെ നുറുക്കു തീറ്റിയും പൊട്ടത്തി സൂറയുടെ വികൃതിയും യാഥാര്‍ഥ്യത്തിനുമേല്‍ ഒലിച്ചിറങ്ങിയ സമ്പന്നമായ ഭാവനയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാണ്.


കള്ളനായ രാമന്റെയും കള്ളരാമന്‍ നാസറായതിന്റെയും കഥ ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ക്കാം. ഈ കഥയില്‍ നിരീക്ഷണ പാഠവമുള്ള ഒരു കഥാകാരന്റെ വേറിട്ട അനുഭവമാണ് രുചിക്കാനാവുക.


ബിംബകല്‍പ്പനകളില്‍ നിറയുന്ന മിത്തുകളും നാടന്‍ ആചാരങ്ങളുടെ സ്വീകാര്യതയും കഥയെ മികവുറ്റതാക്കുന്നു. നാടിന്റെയും കാലത്തിന്റെയും ദേശീയതയെ അടയാളപ്പെടുത്തുന്ന ഇത്തരം കഥകള്‍ ഒരു ഈടുവയ്പായി അനുവാചകചെപ്പുകളില്‍ ബാക്കിയാവുന്നതിനു പിന്നില്‍ അതിന്റെ ശൈലിയും പ്രമേയപരമായ വൈവിധ്യവും കാരണങ്ങളാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago