HOME
DETAILS
MAL
കശുവണ്ടിമേഖലയിലെ പ്രതിസന്ധി: മുഖ്യമന്ത്രി യോഗം വിളിക്കണമെന്ന്
backup
November 19 2016 | 18:11 PM
കൊല്ലം: കശുണ്ടിമേഖലയിലെ രൂക്ഷമായ തൊഴിലില്ലായ്മയ്ക്കു പരിഹാരം കാണാന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്നു കേരളാ കോണ്‍ഗ്രസ്(ജേക്കബ്) വിഭാഗം ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ കറന്‍സി പ്രതിസന്നന്ധിയില് തൊഴിലാളികളുടെ ശമ്പളം പോലും ലഭിക്കാത്ത അവസ്ഥയാണ്.കാഷ്യൂകോര്‍പ്പറേഷന്‍,കാപ്പെക്സ്,കശുമാവ്കൃഷി വികസന ഏജന്‍സി,കശുവണ്ടിതൊഴിലാളി ആശ്വാസക്ഷേമനിധി ബോര്‍ഡ് സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡുകളില്‍ സി.ബി.ഐ,വിജിലന്‍സ് കേസുകളില്‍ പ്രതികളായവരെ ഉള്‍പ്പെടുത്തരുതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വാക്കനാട് രാധാകൃഷ്ണന്, കുളക്കട രാജു,സി മോഹനന്‍പിള്ള,കേരളാ കാഷ്യൂവര്‍ക്കേഴ്സ് ഫെഡറേഷന്(ജേക്കബ്)സംസ്ഥാന ജനറല്‍സെക്രട്ടറി എഴുകോണ്‍ സത്യന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."