ആറ് ശാസ്ത്രജ്ഞര്‍ക്ക് ഇന്‍ഫോസിസ് അവാര്‍ഡ്
കൊച്ചി: ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള, ഇന്‍ഫോസിസ് പ്രൈസ് 2016 ന് വിവിധ മേഖലകളില്‍ പ്രാവിണ്യം നേടിയ ആറ് പേര്‍ അര്‍ഹരായി. 65 ലക്ഷം രൂപയും 22 കാരറ്റ് സ്വര്‍ണ മെഡലും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഓരോ വിഭാഗത്തിലേയും അവാര്‍ഡ്.
ബംഗ്ലൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ കെമിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം പ്രൊഫ. വി. കുമാരന്‍ ആണ് എന്‍ജിനീയറിംഗ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ ജേതാവ്.
അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി പ്രൊഫസറും സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് മെഹ്‌റ ഫാമിലി പ്രൊഫസറുമായ സുനില്‍ അമൃത് ആണ് ഹ്യുമാനിറ്റിസ് വിഭാഗത്തിലെ ജേതാവ്. ഫരീദാബാദ് ട്രാന്‍സ്‌ലേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഗഗന്‍ ദീപ് കാങിനാണ് ലൈഫ് സയന്‍സിനുള്ള അവാര്‍ഡ്. മാത്തമാറ്റിക്കല്‍ സയന്‍സിനുള്ള അവാര്‍ഡ് അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫ. അക്ഷയ് വെങ്കിടേഷിനാണ്.
ഫിസിക്കല്‍ സയന്‍സിനുള്ള അവാര്‍ഡ് ഡോ.അനില്‍ വിക്രം ഭരദ്വാജ് ആണ്. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ സ്‌പേസ് ഫിസിക്‌സ് ലബോറട്ടറി ഡയറക്ടറാണ് ഇദ്ദേഹം. പ്ലാനെറ്ററി സയന്‍സില്‍ കരുത്തുറ്റ സംഭാവനകളാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. സോഷ്യല്‍ സയന്‍സസില്‍ പ്രൊഫ. കല്യാണ്‍ മുന്‍ഷിക്കാണ് പുരസ്‌കാരം. 250 നാമനിര്‍ദേശങ്ങളില്‍ നിന്നാണ് ആറ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. 2017 ജനുവരി ഏഴിന് ബാംഗ്ലൂരില്‍ നൊബേല്‍ സമ്മാനജേതാവും റോയല്‍ സൊസൈറ്റി പ്രസിഡന്റുമായ പ്രൊഫ. വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."