യശോദയെ തിരിച്ചെടുത്ത ശേഷം മോദി സ്ത്രീകള്‍ക്കുവേണ്ടി സംസാരിക്കണം: കൂടത്തായി
കണ്ണൂര്‍: സ്വന്തം ഭാര്യ യശോദ ബെന്നിനെ തിരിച്ചെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മുസ്‌ലിം സ്ത്രീകള്‍ക്കു വേണ്ടി സംസാരിക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റി കണ്ണൂര്‍ പഴയബസ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച ഏക സിവില്‍കോഡിനെതിരേയുള്ള പ്രതിഷേധ സായാഹ്നത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നാനാത്വത്തില്‍ ഏകത്വമുള്ള രാജ്യത്ത ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനാണു ഫാഷിസ്റ്റുകളുടെ ശ്രമം. ഇതു നടപ്പായാല്‍ രാജ്യത്തിന്റെ അസ്ഥിത്വം തന്നെ തകരും. 1984 മുതല്‍ ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും അവര്‍ക്ക് ഇക്കാര്യത്തില്‍ ഏകീകൃത രൂപമില്ല. മുത്തലാഖ് വിഷയത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നും അതിനു പണ്ഡിതരുണ്ടെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
എ.കെ അബ്ദുല്‍ ബാഖി ഉദ്ഘാടനം ചെയ്തു. ബഷീര്‍ അസ്അദി നമ്പ്രം അധ്യക്ഷനായി. അഹ്മദ് തേര്‍ളായി, സലാം ദാരിമി കിണവക്കല്‍, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, മഹറൂഫ് മട്ടന്നൂര്‍, ജുനൈദ് ചാലാട് സംസാരിച്ചു. ഷഹീര്‍ പാപ്പിനിശ്ശേരി, പി.പി മുഹമ്മദ് കുഞ്ഞി, വേങ്ങാട് ഉസ്മാന്‍ ഹാജി, ഇബ്രാഹിം ബാഖവി, ലത്തീഫ് പന്നിയൂര്‍, സത്താര്‍ വളക്കൈ, ഷുക്കൂര്‍ ഫൈസി, ഇബ്‌നു ആദം, റഹ്മത്തുല്ല, ടി.എച്ച് ഷൗക്കത്തലി, ഗഫൂര്‍ ബാഖവി, നിയാസ് അസ്അദി, സക്കരിയ അസ്അദി, ഷരീഫ് ബാഖവി, റഷീദ് ഫൈസി, സലാം പൊയനാട്, ഷഫീഖ് അസ്അദി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."