പയ്യന്നൂരിലെ നവജാത ശിശു വില്പന: ഡോക്ടര്‍ക്കും ദമ്പതികള്ക്കുമെതിരേ കേസ്
പയ്യന്നൂര്‍: വ്യാജരേഖ ഉണ്ടാക്കി പയ്യന്നൂരിലെ ആശുപത്രിയില്‍ നിന്നു നവജാത ശിശുവിനെ വില്പന നടത്തിയ സംഭവത്തില്‍ പയ്യന്നൂരിലെ ഡോക്ടര്‍ക്കും കുട്ടിയെ വാങ്ങിയ ചെറുവത്തൂരിലെ ദമ്പതികള്ക്കുമെതിരേ കേസ്. പയ്യന്നൂരിലെ ഡോക്ടര്‍ എ ഗോവിന്ദന്, ദമ്പതികളായ ചെറുവത്തൂരിലെ രാമചന്ദ്രന്, ഒ.കെ ഉഷ എന്നിവര്‍ക്കെതിരേയാണ് പൊലിസ് കേസെടുത്തത്.
വര്‍ഷങ്ങളായി കുട്ടികള്‍ ഇല്ലാതിരുന്ന ദമ്പതികള്‍ കുറച്ചുനാള്‍ നാട്ടില്‍ നിന്നു മാറിനിന്നിരുന്നു. പിന്നീട് ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഇവര്‍ക്കൊപ്പം ഒരു മാസം പ്രായമുള്ള കുട്ടിയുണ്ടായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ ചന്തേര പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. ദമ്പതികള പൊലിസ് ചോദ്യം ചെയ്തപ്പോള്‍ ഉഷ പ്രസവിച്ച കുട്ടിയാണെന്ന് ഇവര്‍ പറഞ്ഞിരുന്നു. തന്റെ ആശുപത്രിയില്‍ ഉഷ കുഞ്ഞിന് ജന്മം നല്‍കിയതായി ഡോക്ടറും പൊലിസിന് മൊഴി നല്കി. എന്നാല്‍ ഉഷ പ്രസവിച്ചിട്ടില്ലെന്ന് കാസര്‍കോട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഡോക്ടര്‍ക്കും ദമ്പതികള്ക്കുമെതിരേ പൊലിസ് കേസ് എടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."