മന്ത്രിതല ചര്‍ച്ച ഈ മാസം നടക്കും
കാസര്‍കോട്: ബാവിക്കരയിലെ സ്ഥിരം ബണ്ട് നിര്‍മാണത്തെക്കുറിച്ച് വകുപ്പുമന്ത്രിയുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ചയ്ക്ക് കളമൊരുങ്ങി. ഈമാസം 30ന് മുമ്പായി ചര്‍ച്ച സംഘടിപ്പിക്കുമെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു എന്നിവര്‍ ആക്ഷന്‍ കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. വേനല്‍ ശക്തമാവാനിരിക്കെ ബാവിക്കരയില്‍ പതിവുപോലെ ഇക്കൊല്ലവും താല്‍ക്കാലിക ബണ്ട് നിര്‍മിക്കുന്നതിനു തടസമുണ്ടാവാതിരിക്കാനായിരുന്നു കലക്ടറേറ്റില്‍ സമരക്കാരെ ചര്‍ച്ചയ്ക്കു ക്ഷണിച്ചത്. എന്നാല്‍ സ്ഥിരം ബണ്ടു പൂര്‍ത്തിയാക്കാന്‍ ഉടന്‍ പണി ആരംഭിക്കുകയാണെങ്കില്‍ താല്‍ക്കാലിക ബണ്ടിനു തടസമുണ്ടാക്കില്ലെന്നും അല്ലാത്തപക്ഷം താല്‍ക്കാലിക ബണ്ടിന്റെ പേരില്‍ വര്‍ഷങ്ങളായി 12 ലക്ഷം രൂപ ഒരു ലാഭവുമില്ലാതെ കരാറുകാര്‍ക്കു കൈമാറുകയും പയസ്വിനി പുഴയാകെ പ്ലാസ്റ്റിക് മാലിന്യ കേന്ദ്രമാക്കാനും അനുവദിക്കില്ലെന്നും സമര സമിതി വ്യക്തമാക്കി.
മുളിയാര്‍, ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, സമരസമിതി ഭാരവാഹികള്‍, വാട്ടര്‍ അതോറിറ്റി, മൈനര്‍ ഇറിഗേഷന്‍ എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."