ഭൂമി ഏറ്റെടുത്തു സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി
കാഞ്ഞങ്ങാട്: കോട്ടച്ചേരി മേല്‍പാല നിര്‍മാണത്തിനുള്ള ഭൂമി ഏറ്റെടുത്തു സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. വര്‍ഷങ്ങളായി നിയമക്കുരുക്കുകളും സ്ഥല ഉടമകളുടെ എതിര്‍പ്പും കാരണം നിര്‍മാണം നീണ്ടുപോയ കോട്ടച്ചേരി ഗാര്‍ഡര്‍ വളപ്പ് റെയില്‍വേ മേല്‍പാലത്തിനും അപ്രോച്ച് റോഡിനും വേണ്ടിയുള്ള സ്ഥലം ഏറ്റെടുത്തു കൊണ്ടാണു സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. 25 ആളുകളുടെ ഭൂമിയാണ് ഇതിനു വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതില്‍ മൂന്നു സ്ഥല ഉടമകള്‍ ഒഴികെ ബാക്കിയുള്ളവര്‍ സര്‍ക്കാര്‍ നിശ്ചയിച്ച വില സമ്മതിച്ചു ഭൂമി വിട്ടു നല്‍കുന്നതിനുള്ള സമ്മതപത്രം നല്‍കിയിരുന്നു.
ഡോ.വിജയരാഘവന്‍, പരേതരായ ആസ്‌കാ അബ്ദുള്‍റഹിമാന്‍ ഹാജി, കല്ലട്ര അബ്ദുള്‍ഖാദര്‍ ഹാജി എന്നിവരുടെ സ്വത്തിന്റെ അവകാശികളായവര്‍ ഉള്‍പ്പെടെ ഭൂമി വിട്ടുകൊടുക്കാന്‍ സമ്മതപത്രം നല്‍കിയിരുന്നില്ല. ഇവരുടെ ഭൂമിയും ഏറ്റെടുത്താണു വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
ഇതിനു പുറമേ മുട്ടുംതല മുസ്‌ലിം ജമാഅത്ത്, കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാന എന്നിവയുടെ ഭൂമിയും ഏറ്റെടുത്തവയില്‍ ഉള്‍പ്പെടും. ഭൂമി വിട്ടു നല്‍കിയവര്‍ക്കു നിശ്ചിത സമയത്തിനുള്ളില്‍ മുമ്പ് നിശ്ചയിച്ച ഭൂമിയുടെ വില സര്‍ക്കാര്‍ നല്‍കും.
സമ്മതപത്രം നല്‍കാത്തവര്‍ക്കു സെന്റിനു മൂന്നു ലക്ഷം രൂപ പ്രകാരം സര്‍ക്കാര്‍ കോടതിയില്‍ കെട്ടിവെക്കും. മൂന്നു വിഭാഗങ്ങളായാണ് ഏറ്റെടുക്കുന്ന ഭൂമിയെ തരം തിരിച്ചിരുന്നത്.
സ്റ്റേറ്റ് ഹൈവേയോടു ചേര്‍ന്നു കിടക്കുന്ന ഒന്നാം വിഭാഗത്തിലുള്ള ഭൂമിക്ക് സെന്റിനു 11,54145 രൂപയും മുനിസിപ്പല്‍ റോഡിനോടു ചേര്‍ന്നുള്ള രണ്ടാം വിഭാഗം ഭൂമിക്കു 8,65610 രൂപയും റോഡ് സൗകര്യമില്ലാത്ത മൂന്നാം വിഭാഗ ഭൂമിക്ക് 6,92487 രൂപയുമാണു സര്‍ക്കാര്‍ വില നിശ്ചയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."